Type Here to Get Search Results !

Bottom Ad

ഐ.എസ് ബന്ധം: തിരുവനന്തപുരത്തും കരിപ്പൂരിലുമായി നാല് പേര്‍ കസ്റ്റഡിയില്‍


തിരുവനന്തപുരം: (www.evisionnews.in)  ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് കരുതുന്ന നാല് പേരെ തിരുവനന്തപുരം, കരിപ്പൂര്‍, വിമാനത്താവളങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ എത്തിഹാദ് വിമാനത്തിലെത്തിയ രണ്ട് യുവാക്കളെയാണ് ഐ.എസ് ബന്ധം സംശയിച്ച് തിരുവനന്തപുരം വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുത്തത്. വിസ റദ്ദാക്കി അബുദാബിയില്‍ നിന്ന് ഇവരെ തിരിച്ചയക്കുകയായിരുന്നു. കിളിമാനൂര്‍ സ്വദേശി അനസ്, അടൂര്‍ സ്വദേശി ആരോമല്‍ എന്നിവരാണ് കസ്റ്റഡിയിലായത്. ഇവരെ എന്‍.ഐ.എ ചോദ്യം ചെയ്തു വരുകയാണ്. 

സമാനമായ രീതിയില്‍ രണ്ട് പേരെ കരിപ്പൂര്‍ വിമാനത്താവളത്തിലും കസ്റ്റഡിയിലെടുത്തു. കോഴിക്കോട് സ്വദേശികളായ രണ്ട് പേരെയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ചിന്റെയും റോയുടേയും ഉദ്യോഗസ്ഥര്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. വിസ റദ്ദാക്കി ഇവരെയും അബുദാബിയില്‍ നിന്ന് തിരിച്ചയക്കുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇവര്‍ രണ്ട് പേരും കരിപ്പൂരിലെത്തിയത്. 

Keywords: trivandrum-isis-four-men

Tags

Post a Comment

0 Comments

Top Post Ad

Below Post Ad