Type Here to Get Search Results !

Bottom Ad

കോഴിക്കോട് പാളയത്ത് തീപിടുത്തം


കോഴിക്കോട്: (www.evisionnews.in) കോഴിക്കോട് പാളയത്തെ കെ.വി കോംപ്ലക്‌സില്‍ തീപിടുത്തം. രാത്രി ഒന്‍പത് മണിയോടെയാണ് തീപിടുത്തമുണ്ടായത്. കോംപ്ലക്‌സിന്റെ ആറാം നിലയിലുള്ള സീസണ്‍സ് റെഡിമെയ്ഡ്‌സിലാണ് തീപിടുത്തമുണ്ടായത്.

ഏഴ് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. വലിയ തീപിടുത്തമല്ല ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. തീ പടര്‍ന്ന് തുടങ്ങിയപ്പോള്‍ തന്നെ നാട്ടുകാരും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കാനായി. ചുമട്ടുതൊഴിലാളികളാണ് തീ ആദ്യം കണ്ടത്.

കടയടച്ച് നിമിഷങ്ങള്‍ക്കകമായിരുന്നു തീപിടുത്തമെന്നാണ് റിപ്പോര്‍ട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് ഫയര്‍ സേഫ്റ്റി ഓഫീസര്‍ അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. എ.ഡി.ജി.പി ശങ്കര്‍ റെഡ്ഢി, തഹസില്‍ദാര്‍ രോഷ്ണി നാരായണന്‍ എന്നിവര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു.

രണ്ട് മാസം മുമ്പ് കോഴിക്കോട് മിഠായിതെരുവിലും തീപിടുത്തമുണ്ടായിരുന്നു. അന്ന് കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

keywords: fire-calicut-onece-again-palayam-bu stand

Tags

Post a Comment

0 Comments

Top Post Ad

Below Post Ad