(www.evisionnews.in) തദ്ദേശ ഭരണ തിരഞ്ഞെടുപ്പില്‍ പുത്തിഗെ പഞ്ചായത്തിനെ ആര് ഭരിക്കുമെന്നത് പ്രവചനാതീതമാകുന്നു. ആകെ 14 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ സി. പി. എമ്മും യു. ഡി. എഫും ബി. ജെ. പിയും തുല്യ ശക്തികളാണ്. സി. പി. എമ്മിനും യു. ഡി. എഫിനും (കോണ്‍ഗ്രസ് മൂന്ന് മുസ്ലിം ലീഗ് രണ്ട്) അഞ്ചുവീതവും ബി. ജെ. പിക്ക് നാലും അംഗങ്ങളാണുള്ളത്. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ പദവികള്‍ സി. പി. എമ്മിനാണ്. മറ്റുരണ്ടു സബ്കമ്മിറ്റികള്‍ ബി. ജെ. പിക്കും. പ്രസിഡണ്ടിനെയും വൈസ്. പ്രസിഡണ്ടിനെയും തിരഞ്ഞെടുത്തത് നറുക്കെടുപ്പിലൂടെയാണ്. ഇതില്‍ ഭാഗ്യം സി. പി. എമ്മിനെ തുണച്ചപ്പോള്‍ എസ്. സി. വിഭാഗത്തിന് സംവരണം ചെയ്ത പ്രസിഡണ്ട് പദത്തില്‍ കെ. ചെനിയ എത്തി.
രാഷ്ട്രീയ ആരോപണങ്ങള്‍ പരസ്പരം ഉന്നയിക്കുന്നതില്‍ സി. പി. എമ്മും യു. ഡി. എഫും ബി. ജെ. പിയും ഒട്ടും പിന്നിലല്ല. സി. പി. എം-ബി. ജെ. പി അവിശുദ്ധ സഖ്യമാണ് പഞ്ചായത്ത് ഭരിക്കുന്നതെന്ന് കോണ്‍ഗ്രസും മുസ്ലിം ലീഗും ആരോപിക്കുമ്പോള്‍ അതല്ല യു. ഡി. എഫ് ബി. ജെ. പിയുടെ തോളില്‍ കയ്യിട്ടാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സി. പി. എം കുറ്റപ്പെടുത്തുന്നു. ഇടതിന്റെയും വലതിന്റെയും ആരോപണങ്ങളെ പാടേ നിഷേധിച്ചുകൊണ്ട് തങ്ങള്‍ സി. പി. എമ്മിനെയോ എല്‍. ഡി. എഫിനെയോ പിന്തുണക്കുന്നില്ലെന്ന് ബി. ജെ. പിയും വ്യക്തമാക്കി.
തിരഞ്ഞെടുപ്പിന്റെ തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സി. പി. എം അവരുടെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു. പുത്തിഗെയിലെ സി. പി. എം ലോക്കല്‍ സെക്രട്ടറിമാരില്‍ ഒരാളായ ഡി. സുബ്ബണ്ണ ആള്‍വ പറയുത് പഞ്ചായത്തില്‍ സി. പി. എം ഭരണം തുടരുമെന്ന് തന്നെെയാണ്. കന്നഡ ഭാഷ ന്യൂനപക്ഷങ്ങളും മുസ്ലിം ജനവിഭാഗവും ഏറെയുള്ള ഈ പഞ്ചായത്തിന്റെ സമഗ്രപുരോഗതിക്ക് മുന്‍തൂക്കം നല്‍കിയ ഭരണമാണ് നടക്കുന്നതെന്നും തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടി നില മെച്ചപ്പെടുത്തുമെന്നും സുബ്ബണ്ണ ആള്‍വ അവകാശപ്പെടുു.
ജനനിധി പദ്ധതിയിലൂടെ പുത്തിഗെയ്ക്ക് സംസ്ഥാനത്തിന്റെ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു. 2400 കുടുംബങ്ങളാണ് ഇതിന്റെ ഗുണഭോക്താക്കള്‍. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നതും ഇവിടെയാണ്. തൊഴിലുറപ്പ് പദ്ധതിയിലും ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നതിലും വന്‍ മുനന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു. വിദ്യാഭ്യാസ- ആരോഗ്യ രംഗത്തും മുമ്പത്തേക്കാളും കുതിച്ചുചാട്ടം ഉണ്ടാക്കാനായെന്നും സുബ്ബണ്ണ ആള്‍വ പറയുന്നു.
സി. പി. എമ്മിന്റെ ഈ അവകാശവാദങ്ങളെ കോണ്‍ഗ്രസ് നേതാവും മുന്‍ ഡി. സി. സി സെക്രട്ടറിയുമായ അഹമ്മദലി കയ്യംകൂടല്‍ തള്ളുന്നു. അഴിമതി മുഖമുദ്രയാക്കിയ ഭരണമാണ് സി. പി. എം നടത്തുന്നത്. ഈ അഴിമതിയാണ് യു. ഡി. എഫ് തിരഞ്ഞെടുപ്പില്‍ ഉയര്‍ത്തിക്കാട്ടുന്നത്. കേന്ദ്രത്തിന്റെ സഹായത്തോടെ നടപ്പാക്കിയ ജലനിധി പദ്ധതിയില്‍ വന്‍ വെട്ടിപ്പും ക്രമക്കേടുമാണ് നടന്നത്. ബി. ജെ. പിയിലെ രണ്ടും സി. പി. എമ്മിലെ ഒരാളും അഴിമതി നടത്തിയാണ് കൊട്ടാര സദൃശ്യമായ വീടുകള്‍ പണിതത്. ഇവരുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ജനങ്ങള്‍ക്കറിയണം. കയ്യംകൂടല്‍ ആവശ്യപ്പെടുന്നു. സി. പി. എം പഞ്ചായത്തില്‍ പണ്ടേ അഴിമതിക്കാരാണ്. ഇതിനെ ചോദ്യം ചെയ്തതിനാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രസിഡണ്ടായിരുന്ന ഫാത്തിമത്ത് സുഹ്‌റ ടീച്ചറെ പുകച്ച് പുറത്തുചാടിച്ചത്. സി. പി. എമ്മിന് രാഷ്ട്രീയ ധാര്‍മ്മികതയെക്കുറിച്ച് പറയാന്‍ അവകാശമില്ല. കയ്യംകൂടല്‍ പറയുന്നു.
മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ഇ. കെ. മുഹമ്മദ് കുഞ്ഞിയും കയ്യംകൂടലിന്റെ അഭിപ്രായങ്ങളെ തുണയ്ക്കുു. സി. പി. എമ്മിന്റെയും ബി. ജെ. പിയുടെയും ഉപദേശമനുസരിച്ചാണ് പ്രസിഡണ്ട് പ്രവര്‍ത്തിക്കുത്. ബി. ജെ. പിയിലെയും സി. പി. എമ്മിലെയും ചില അംഗങ്ങള്‍ നടത്തിയ അഴിമതി അന്വേഷണ വിധേയമാക്കണം. ആറുകോടി ചിലവിട്ട് സ്ഥാപിച്ച ജലനിധി പദ്ധതി ലക്ഷ്യം കാണാത്ത നിലയിലാണ്. വിമാന നിര്‍മ്മാണ കമ്പനിയായ എച്ച്. എ. എല്ലിന്റെ ഫണ്ട് മധൂര്‍ പഞ്ചായത്ത് അടിച്ചുകൊണ്ടുപോയപ്പോള്‍ ഭരണസമിതി ഉറക്കം തൂങ്ങുകയായിരുന്നു. പ്രസിഡണ്ട് ചെനിയയെ റബ്ബര്‍ സ്റ്റാമ്പാക്കി ബി. ജെ. പിയിലെ ജയന്ത പാട്ടാളിയാണ് പഞ്ചായത്ത് ഭരിക്കുന്നതെന്നും മുഹമ്മദ് കുഞ്ഞി ആരോപിച്ചു.
അതേസമയം ബി. ജെ. പി നേതാവും ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ജയന്ത പാട്ടാളി പറയുത് സി. പി. എം യു. ഡി. എഫ് ഭരണത്തെയാണ് ഞങ്ങള്‍ എതിര്‍ക്കുന്നതെന്നാണ്. ഭരണതലത്തില്‍ അഴിമതി നടത്തുത് ഇടതും വലതും ഒന്നിച്ചാണ്. പ്രസിഡണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമല്ല. പലവിവരങ്ങളും അംഗങ്ങളില്‍നിന്ന് മറച്ചുവെക്കുന്നു. അതുകൊണ്ടാണ് എച്ച്. എ. എല്‍ ഫണ്ട് മധൂരിലേക്ക് മാറിപ്പോയത്. സി. പി. എമ്മായിട്ടും എം. പി ഫണ്ടില്‍നിന്ന് ചില്ലിക്കാശുപോലും പുത്തിഗെയ്ക്ക് കിട്ടിയിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികള്‍ ഇവിടെ അട്ടിമറിക്കപ്പെടുകയാണ്. ബി. ജെ. പി ഈ ഭരണത്തില്‍ സി. പി. എമ്മിനെ സഹായിച്ചിട്ടില്ല. പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബി. ജെ. പി മാറിനില്‍ക്കുകയായിരുന്നു. തന്റെ നിയന്ത്രണത്തിലുള്ള സ്റ്റാന്റിംഗ് കമ്മിറ്റി മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയെും ജയന്ത ഷെട്ടി അവകാശപ്പെടുന്നു.

Post a Comment
0 Comments