Type Here to Get Search Results !

Bottom Ad

കൂഡ്‌ലു ബാങ്ക് കവര്‍ച്ച പ്രതി ലീഗ് നേതാവെന്ന പ്രചരണം തെറ്റ്.മുസ്ലിം ലീഗ്


മൊഗ്രാല്‍ പൂത്തൂര്‍:(www.evisionnews.in) കൂഡ്‌ലു സഹകരണ ബാങ്ക് കവര്‍ച കേസിലെ പ്രതിയായ വ്യക്തിക്ക് മുസ്ലിംലീഗുമായി ബന്ധമില്ലെന്നും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്ന പ്രചരണം തെറ്റെന്ന് മുസ്ലിംലീഗ് മൊഗ്രാല്‍ പൂത്തൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കെ.ബി കുഞ്ഞാമു ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ ബാങ്ക് കവര്‍ച്ച കേസിലെ പ്രതിയുടേയും മുസ്ലിം ലീഗിന്റെ നേതാക്കളുടേയും ഒന്നിച്ചുള്ള ഫോട്ടോ വ്യാപകമായി പ്രചരിക്കുന്നുത് ദുരുദ്ദേശപരമാണ് 
മഹല്ല് ജമാഅത്തിന്റെ ഭാരവാഹി സ്ഥാനത്തിരിക്കുന്ന ഇദ്ദേഹം മദ്രസാകെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് മുസ്ലിം ലീഗ് നേതാക്കള്‍ വന്നപ്പോള്‍ ഉണ്ടായ ഫോട്ടോആണ് തെറ്റായി പ്രചരിക്കുന്നത്.മറ്റു ചിലരാഷ്ട്രിയ നേതാക്കാളുടേയും കൂടെയുള്ള ഫോട്ടോകള്‍ ഉണ്ടായിരിക്കെ ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ദുരുദ്ദേശപരമാണ്.
മുസ്ലിം ലീഗിന്റെയോ പോഷക അനുബന്ധ സംഘടനയുടേയോ പ്രാഥമിക അംഗത്വം പോലുമില്ലാത്താവരെ ലീഗ് നേതാവെന്ന് പ്രചരിപ്പിക്കുന്നത് തിരിച്ചറിയണമെന്ന് കെ.ബി കുഞ്ഞാമു പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad