കാസര്‍കോട് :(www.evisionnews.in)താലൂക്ക് ഓഫീസിന്റെ പതിവ് കാഴ്ചയാണിത്.ജീവനക്കാരുടെ വീട്ടില്‍ നടക്കുന്ന തൊട്ടില്‍ കെട്ടല്‍ മുതല്‍ കല്ല്യാണം വരെ എന്തു നട്ടന്നാലും ഓഫീസ് ജീവനക്കാര്‍ കൂട്ടമായി ഓടുന്നത് പതിവ് കാഴ്ചയാണ്.കഴിഞ്ഞ ദിവസം താലൂക്ക് ഓഫീസില്‍ എത്തിയപ്പോഴാണ് വിവിധ ആവശ്യക്കാര്‍ മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവന്നത്.
കഴിഞ്ഞ ദിവസം ഒരു ജീവനക്കാരന്റെ ഗ്രഹപ്രവേശനത്തിനാണ് 2 മണിമുതല്‍ കൂട്ടാമായി ഓഫീസില്‍ നിന്നും മുങ്ങിയത്.എഴുപത് ജീവനക്കാര്‍ ആവശ്യമുള്ള ഈ ഓഫീസില്‍ നിലവിലുള്ളത് 30 ജീവനക്കാര്‍ മാത്രമാണ്.ഇതില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് കഴിഞ്ഞ ദിവസം ഓഫീസില്‍ ഉണ്ടായിരുന്നത്.അന്വേഷണ കൗണ്ടറില്‍ പോലും ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല.ഓഫീസ് പ്രവര്‍ത്തി സമയം കഴിഞ്ഞ് ഒരു നിമിഷം പോലും സേവനം ചെയ്യാന്‍ നില്‍ക്കാത്ത ജീവനക്കാരാണ് പ്രവര്‍ത്തി സമയങ്ങളില്‍ സല്‍ക്കാരത്തിന് പങ്കെടുക്കാന്‍ മുങ്ങുന്നത്.ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉണ്ടായരിക്കുന്നത്.

Post a Comment
0 Comments