Type Here to Get Search Results !

Bottom Ad

ഇ-വിഷന്‍ അവാര്‍ഡ് എസ്‌കിമോ ദി ബെസ്റ്റ് ,നാട്ടുപോരില്‍ ജയം കണക്ടിംഗ് പട്‌ലക്ക്


കാസര്‍കോട് :(www.evisionnews.in)മലയാള ഓണ്‍ലൈന്‍ മാധ്യമരംഗത്ത് പുതിയ പരീക്ഷണവുമായി ഇവിഷന്‍ ന്യൂസ് സംഘടിപ്പിച്ച സോഷ്യല്‍ മീഡിയ അവാര്‍ഡുകള്‍ക്ക് ആവേശകരമായ ക്ലൈമാക്‌സ്. 
ഒരുലക്ഷത്തിലധികം ആളുകളാണ് ഓണ്‍ലൈനിലൂടെ വോട്ടുകള്‍ രേഖപ്പെടുത്തിയത്. മികച്ച പ്രാദേശിക ഗ്രൂപ്പിന് വേണ്ടിയുള്ള മത്സരത്തില്‍ 56 ശതമാനം വോട്ടുകള്‍ നേടി നാസര്‍ പടഌഅഡ്മിനായ കണക്ടിംഗ് പടല ഒന്നാം സ്ഥാനം നേടി.44 ശതമാനം വോട്ടുകള്‍ നേടി സകീര്‍ ബദിയഡുക്ക അഡ്മിനായ ലേറ്റസ്റ്റ് ജികെ രണ്ടാം സ്ഥാനവും നേടിചാരിറ്റി വിഭാഗത്തില്‍ 38690 ആളുകള്‍ വോട്ടുകള്‍ രേഖപ്പെടുത്തി.46ശതമാനം വോട്ടുകള്‍ നേടിഹമീദലി മാവിനക്കട്ട അഡ്മിനായ ബെസ്റ്റ് എസ്‌കിമോ ഒന്നാം സ്ഥാനവും 39 ശതമാനം വോട്ടുകള്‍ നേടി മിസ്ബാഹുല്‍ഹുദ രണ്ടാം സ്ഥാനവും നേടി.12 ശതമാനം വോട്ടുകള്‍ നേടി ഷരീഫ് എരോളിന്റെ ഉദുമക്കാര്‍ മൂന്നാം സ്ഥാനവും നേടി 
വിജയികള്‍ക്ക് ഇ-വിഷന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും

Post a Comment

0 Comments

Top Post Ad

Below Post Ad