Type Here to Get Search Results !

Bottom Ad

പൊണ്ണത്തടി വേണ്ട: എയര്‍ ഇന്ത്യ നൂറിലധികം പേരെ ഒഴിവാക്കുന്നു


ന്യൂഡല്‍ഹി: (www.evisionnews.in) അമിതമായ ശരീര ഭാരം ചൂണ്ടിക്കാട്ടി എയര്‍ ഇന്ത്യ നൂറിലധികം ജീവനക്കാരെ ഒഴിവാക്കുന്നു. ഭൂരിഭാഗം പേരെയും സ്വയം വിരമിക്കല്‍ പദ്ധതിയിലൂടെ ഒഴിവാക്കാനാണ് നീക്കം. അവശേഷിക്കുന്നവരെ ഗ്രൗണ്ട് ഡ്യൂട്ടിക്ക് നിയോഗിക്കും.

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറലിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതിനാണ് പുതിയ നടപടി. അമിതഭാരമുള്ള 600ല്‍ അധികം കാബിന്‍ ക്രൂ അംഗങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം തന്നെ എയര്‍ ഇന്ത്യ നോട്ടീസ് നല്‍കിയിരുന്നു. നിശ്ചിതസമയത്തിനുള്ളില്‍ ഭാരം കുറയ്ക്കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ട നൂറിലധികം ജീവനക്കാരെയാണ് ഒഴിവാക്കുന്നത്. അമിതഭാരമുള്ള ജീവനക്കാര്‍ അയോഗ്യരായി പ്രഖ്യാപിക്കപ്പെടുകയും ഭാരം നിയന്ത്രിക്കാന്‍ മൂന്ന് മാസം സമയം അനുവദിക്കുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ ജിവനക്കാര്‍ ഒന്നര വര്‍ഷത്തിലധികം സമയം ലഭിച്ചതായി അധികൃതര്‍ വ്യക്തമാക്കുന്നു.

2200 സ്ഥിരം ജീവനക്കാര്‍ ഉള്‍പ്പെടെ 3500 ജീവനക്കാരാണ് നിലവില്‍ എയര്‍ ഇന്ത്യക്കുള്ളത്.

keywords: air-india-leave-fat-worker















Tags

Post a Comment

0 Comments

Top Post Ad

Below Post Ad