Type Here to Get Search Results !

Bottom Ad

അഫ്ഗാനില്‍ ജയില്‍ അക്രമിച്ച് 350 പേരെ താലിബാന്‍ മോചിപ്പിച്ചു


കാബൂള്‍: (www.evisionnews.in) അഫ്ഗാനിസ്ഥാനിലെ താലിബാന്‍ തീവ്രവാദികള്‍ ജയില്‍ അക്രമിച്ച് 350 പേരെ മോചിപ്പിച്ചു. ജയിലിന്റെ കവാടത്തില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ചാവേര്‍സ്‌ഫോടനം നടത്തിയാണ് താലിബാന്‍ തീവ്രവാദികള്‍ ജയിലിനകത്തേക്ക് പ്രവേശിച്ചതെന്ന് ഗസ്‌നി പ്രവിശ്യാ ഗവര്‍ണര്‍ മുഹമ്മദ് അലി അഹ്മദി പറഞ്ഞു. അക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

യൂണിഫോം ധരിച്ചെത്തിയ തീവ്രവാദികള്‍ സൈനികരീതിയില്‍ ചിട്ടയായാണ് അക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഏഴ് പോലീസുകാര്‍ക്ക് പരിക്കേറ്റിറ്റു. 80 തടവുകാര്‍ മാത്രമാണ് ഇപ്പോള്‍ ജയിലില്‍ ബാക്കിയുള്ളത്. 

അക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അഫ്ഗാന്‍ താലിബാന്‍ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. 2008നുശേഷം നടക്കുന്ന മൂന്നാമത്ത ജയില്‍ആക്രമണമാണിത്.

keywords: kabul-thaliban-jail-suicide-rescue-350

Post a Comment

0 Comments

Top Post Ad

Below Post Ad