കാസര്‍കോട്:(www.evisionnews.in)ഓണ്‍ലൈന്‍ സൗഹൃദ കൂട്ടായ്മയായ കലാലയം ഫേസ്ബുക്ക് ഗ്രൂപ്പിന്റെ ഔദ്യോഗിക ലോഗോ പ്രകാശനം എംഎസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബാവിക്കര നിര്‍വ്വഹിച്ചു.
ഗ്രൂപ്പിന്റെ നാലാം വാര്‍ഷികത്തോടനുബന്ധ്ച്ച് നടക്കുന്ന വിവിധ ഇനം മത്സരങ്ങളുടെ ഭാഗമായാണ് പുതിയ ലോഗോ പുറത്തിറക്കിയത്.ഓണ്‍ലൈന്‍ ചരിത്രത്തില്‍ വിപ്ലവകരമായ ഇലക്ഷന്‍ അവാര്‍ഡ് നിശയും കൊണ്ട് മാധ്യമ ശ്രദ്ധ നേടിയ കലാലയം വിരല്‍ തുമ്പിലിരുന്നു കൊണ്ട് തന്നെയാണ് പ്രകാശന ചടങ്ങും സംഘടിപ്പിച്ചത്.എന്നും വേറിട്ട വഴികളിലൂടെ സഞ്ചരിക്കുന്ന ഈ ഓണ്‍ലൈന്‍ കൂട്ടായ്മയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നതായി റൗഫ് ബാവിക്കര കമന്റ് ചെയ്തു.അഡ്മിന്‍ മാരായ റാഷി മൊഗ്രാല്‍,ജമാല്‍ നെല്ലിക്കട്ട,സിയാദ് പെരഡാല,അര്‍ഷാദ് അടക്ക എന്നിവര്‍ നന്ദി അറിയിച്ചു.

Post a Comment
0 Comments