Type Here to Get Search Results !

Bottom Ad

കള്ളനോട്ട് വേട്ട: പിടിയിലായവരില്‍ കാഞ്ഞങ്ങാട് സ്വദേശിയും


കാഞ്ഞങ്ങാട്: (www.evisionnews.in) കള്ളനോട്ട് നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന കാഞ്ഞങ്ങാട് സ്വദേശി ഉള്‍പ്പെടെയുള്ള അഞ്ചംഗസംഘം കോഴിക്കോട്ട് പിടിയിലായി. പത്ത് ലക്ഷം രൂപയുടെ കള്ള നോട്ടുമായാണ് സംഘത്തെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. 

കാഞ്ഞങ്ങാട് ബളാല്‍ കല്ലഞ്ചിറയിലെ ശിഹാബ്(32), ഈരാറ്റുപേട്ട പനച്ചിപ്പാറ സ്വദേശികളായ ഗോള്‍ഡ് ജോസഫ് എന്ന ജോസഫ് (45), മോഹനന്‍ ശശി എന്ന സജി(42), കോരത്തോട് എരുമേലിയിലെ അനൂപ്(35), ബാലുശ്ശേരി മലയാട് സ്വദേശി ബിജു(32) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കഴിഞ്ഞ ഒമ്പത് മാസത്തിനിടെ കോഴിക്കോട്, കാസര്‍കോട്, ബാംഗ്ലൂര്‍, കോട്ടയം എന്നിവിടങ്ങളിലായി 18 ലക്ഷം രൂപയുടെ കള്ളനോട്ട് ചെലവഴിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. 

ശിഹാബിനെയും ബിജുവിനെയും നേരത്തെ കള്ള നോട്ട് വിതരണം ചെയ്ത കേസില്‍ പിടികൂടിയിരുന്നു.

keywords: kanhangad-fake-paisa-police-arrest

Post a Comment

0 Comments

Top Post Ad

Below Post Ad