മംഗളൂരു: (www.evisionnews.in) ദക്ഷിണ കര്‍ണ്ണാടക ജില്ലയിലെ മദ്രസകളില്‍ പഠിപ്പിക്കുന്ന പാഠപുസ്തകങ്ങളില്‍ ദേശവിരുദ്ധതയുണ്ടെന്ന ആരോപണം അന്വേഷിച്ച് കണ്ടെത്താന്‍ അറബി ഭാഷയില്‍ പ്രാവീണ്യമുള്ള പണ്ഡിതനെ നിയോഗിക്കണമെന്ന് കര്‍ണ്ണാടക ഹൈക്കോടതി ഉത്തരവിട്ടു.
ദക്ഷിണകര്‍ണ്ണാടകയില്‍ വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള മൊഹിയുദ്ദീന്‍ ജുമാ മസ്ദിന്റെ കീഴിലുള്ള മദ്രസയിലും ദാറുല്‍ ഉലൂം മദ്രസയിലും പഠിപ്പിക്കുന്ന സിലബസ്സിലാണ് ദേശവിരുദ്ധതയുണ്ടെന്ന പരാതിഉയര്‍ന്നത്. മംഗളൂരു സ്വദേശികളാണ് പരാതിയുമായി കോടതിയെ സമീപിച്ചത്.
കേരളത്തില്‍ മലപ്പുറം ജില്ലയില്‍ ചേളാരിയിലെ സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡ് തയ്യാറാക്കിയ പുസ്തകങ്ങളില്‍ അറബിക്കൊപ്പമുള്ള കന്നഡ പരിഭാഷയിലാണ് ദേശവിരുദ്ധ ആരോപണം ഉന്നയിക്കപ്പെട്ടത്. ആരോപണ വിധേയമായ പാഠങ്ങളില്‍ ദേശവിരുദ്ധ വികാരങ്ങള്‍ പരാമര്‍ശിക്കപ്പെടുന്നത് കണ്ടെത്തിയാല്‍ ഇത് രണ്ടിലൊന്നാലോചിക്കാതെ ഉടന്‍ തീക്കം ചെയ്യണമെന്ന് ജസ്റ്റിസ് എസ്. എം മുഖര്‍ജി നിര്‍ദ്ദേശിച്ചു.
keywords: non-national-writing-madrasa-karnataka

Post a Comment
0 Comments