Type Here to Get Search Results !

Bottom Ad

യുവാവിനെ റെയില്‍വെ പ്ലാറ്റ് ഫോമില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു


മഞ്ചേശ്വരം (www.evisionnews.in): യുവാവിനെ റെയില്‍വെ പ്ലാറ്റ് ഫോമില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി. ഉപ്പള പ്രതാപ് നഗറിലെ അനില്‍കുമാറി (18)നാണ് മര്‍ദ്ദനമേറ്റത്. ശനിയാഴ്ച രാവിലെ മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. 
ഇന്റീരിയര്‍ വര്‍ക്ക് ചെയ്യുന്ന അനില്‍കുമാര്‍ ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെ പ്ലാറ്റ് ഫോമില്‍ തടഞ്ഞു നിര്‍ത്തിയ ശേഷം ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ രണ്ടു വിദ്യാര്‍ത്ഥി സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പറയുന്നു.


Keywords: Kasaragod-news-anilkumar-plat-railway-platfporm


Post a Comment

0 Comments

Top Post Ad

Below Post Ad