Type Here to Get Search Results !

Bottom Ad

കുഡ്‌ലു ബാങ്കിനു മുമ്പില്‍ മുസ്ലിം ലീഗ് പ്രതിഷേധമിരമ്പി


കാസര്‍കോട്: (www.evisionnews.in) : നാടിനെ നടുക്കിയ പട്ടാപകല്‍ കൊള്ള നടന്ന കുഡ്‌ലു സര്‍വ്വീസ് സഹകരണ ബാങ്കിനു മുമ്പില്‍ മുസ്ലിം ലീഗിന്റെ വന്‍ പ്രതിഷേധമിരമ്പി. എരിയാലില്‍നിന്ന് പ്രകടനമായി എത്തിയ നൂറുകണക്കിനു പ്രവര്‍ത്തകര്‍ ബാങ്കിന് മുമ്പില്‍ കൂട്ട ധര്‍ണ്ണ നടത്തി. എന്‍. എ നെല്ലിക്കുന്ന് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. 

ബാങ്ക് കൊള്ളക്കുപിന്നില്‍ പ്രവര്‍ത്തിച്ചവരെയും പ്രതികളെയും ഉടന്‍ അറസ്റ്റുചെയ്യുക, നഷ്ടം നേരിട്ട ഇടപാടുകാര്‍ക്ക് പൂര്‍ണ്ണ തോതില്‍ നഷ്ടപരിഹാരം നല്‍കുക, 2001ല്‍ നടന്ന കവര്‍ച്ചയില്‍ പണ്ടം നഷ്ടപ്പെട്ടവര്‍ക്കുകൂടി ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമെടുക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മുസ്ലിംലീഗ് ധര്‍ണ്ണ സംഘടിപ്പിച്ചത്. 

സഹകരണചട്ടങ്ങളും നിയമങ്ങളും നഗ്നമായി ലംഘിച്ചാണ് ബാങ്ക് പ്രവര്‍ത്തിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എന്‍. എ നെല്ലിക്കുന്ന് പറഞ്ഞു. അഞ്ചു കി. ഗ്രാം സ്വര്‍ണ്ണം മാത്രം വേണ്ടിടത്ത് 25കി. ഗ്രാമിലേറെ സ്വര്‍ണ്ണമായി സൂക്ഷിച്ചത് നിയമവരുദ്ധമാണ്. ലോക്കറിന്റെ താക്കോല്‍ സൂക്ഷിക്കുന്നതില്‍ സെക്രട്ടറി കാണിച്ച കൃത്യവിലോപം കടുത്തശിക്ഷഅര്‍ഹിക്കുന്നതാണ്. സെക്രട്ടറിയാണ് ഇതിനു കുറ്റക്കാരനെന്നും എം. എല്‍. എ തുറന്നടിച്ചു. 

മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എ ജലീല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ട്രഷറര്‍ എ അബ്ദുല്‍ റഹിമാന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് പി. എം മുനീര്‍ ഹാജി, കെ. ബി. കുഞ്ഞാമു, ഗഫൂര്‍ ചേരങ്കൈ, എ. കെ ഷാഫി, മഹമൂദ് കുളങ്ങര, മുജീബ് കമ്പാര്‍, ഉസ്മാന്‍ കല്ലങ്കൈ, ജാഫര്‍ എരിയാല്‍, ഹാരിസ് കടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. കെ. ബി. മൂനീര്‍ നന്ദിപറഞ്ഞു.



keywords: kudlu-bank-league-demonstration




Post a Comment

0 Comments

Top Post Ad

Below Post Ad