ഹുബ്ലി -ധര്‍വാഡ് (www.evisionnews.in): കര്‍ണാടകയില്‍ തുരന്തോ ട്രെയിന്‍ പാളം തെറ്റി രണ്ടു മരണം. എട്ടു പേര്‍ക്ക് പരുക്കേറ്റു. സെക്കന്തരബാദില്‍ നിന്ന് മുംബൈയിലേക്ക് പോയ സെക്കന്തരാബാദ് മുംബൈ ലോകമാന്യ തിലക് എക്‌സ്പ്രസാണ് ശനിയാഴ്ച പുലര്‍ച്ചെ 2.20ഓടെ കലബുരാഗിയില്‍ നിന്ന് 20കിലോമീറ്റര്‍ അകലെ മാതൂരില്‍ അപകടത്തില്‍പ്പെട്ടത. ട്രെയിനിന്റെ ഒമ്പതു കോച്ചുകള്‍ പാളം തെറ്റി ട്രാക്കില്‍ നിന്ന് പുറത്തേക്ക് വീണു.
സംഭവ സ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ബോഗികളുടെ അടിയന്തര ജനലുകള്‍ പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തിയത്. സംഭവമറിഞ്ഞ് ദുരന്തനിവാരണ സേനയും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിരുന്നു. അപകടകാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ മഹാരാഷ്ട്രയിലെ സോലാപൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പെട്ട യാത്രക്കാര്‍ക്ക് എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
Keywords: Karnataka-news-mumbai-news-train-trash-kalaburgi

Post a Comment
0 Comments