മക്ക: (www.evisionnews.in) മക്കയിലെ ഹറം പള്ളിയില്‍ ക്രെയിന്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 107 പേര്‍ മരിച്ചു. മരിച്ചവരില്‍ പാലക്കാട് സ്വദേശി മുഅ്മിനയുമുണ്ട്. ഭര്‍ത്താവ് മുഹമ്മദ് ഇസ്മായിലിനും പരിക്കേറ്റിട്ടുണ്ട്.പരിക്കേറ്റവരില്‍ പത്ത് പേര്‍ ഇന്ത്യക്കാരണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് കൗണ്‍സില്‍ ജന. ബിഎസ് മുബാറക് അറിയിച്ചു.
ഹറം പള്ളി വികസനത്തിനായി സ്ഥാപിച്ച ക്രെയില്‍ തകര്‍ന്നുവീണാണ് അപടകമുണ്ടായിരിക്കുന്നത്. വൈകുന്നേരത്തെ മഗ്‌രിബ് നമസ്‌കാരത്തിന്റെ തൊട്ടുമുമ്പായിരുന്നു അപടകം. ക്തമായ കാറ്റിലും മഴയിലുമാണ് ക്രെയില്‍ പൊട്ടിവീണത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏതൊക്കെ രാജ്യങ്ങളിലുള്ളവര്‍ അപടകടത്തില്‍പ്പെട്ടിട്ടുണ്ടെന്നതിനെക്കുറിച്ച് കൃത്യമായ വിവരം പുറത്തുവന്നിട്ടില്ല.
പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഏതാനും ദിവസമായി മക്കയില്‍ മഴയും പൊടിക്കാറ്റും അനുഭവപ്പെടുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
മസ്ജിദുല്‍ ഹറമില്‍ വികസന ജോലികള്‍ക്കായി ഉയര്‍ത്തിയ രണ്ട് ക്രെയിനുകള്‍ തകര്‍ന്നു വീഴുകയായിരുന്നു. സഫമര്‍വ കുന്നുകള്‍ക്കിടയിലെ മേല്‍പുരയില്‍ ഘടിപ്പിച്ച് നിര്‍ത്തിയ ക്രെയിനുകള്‍ കാറ്റില്‍ പൊട്ടി തകര്‍ന്ന് വീഴുകയായിരുന്നു. ഒസാമ ബിന്‍ലാദന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണ കമ്പനിയാണ് ഇവിടുത്തെ കരാറുകള്‍ ഏറ്റെടുത്തിട്ടുള്ളത്.
Keywords: makka-haram-masjid-accident




Post a Comment
0 Comments