കൊച്ചി: (www.evisionnews.in) നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് വാഹനാപകടത്തില്‍ പരുക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കൊച്ചി ചമ്പക്കരയില്‍ കാര്‍ മതിലില്‍ ഇടിച്ചായിരുന്നു അപകടം. സിദ്ധാര്‍ത്ഥിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കുണ്ട്. കാര്‍ വെട്ടിപ്പൊളിച്ചാണ് സിദ്ധാര്‍ത്ഥിനെ പുറത്തെടുത്തത്. അദ്ദേഹമിപ്പോള്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മസ്തിഷ്‌കത്തില്‍ രക്തസ്രാവമുള്ളതിനാല്‍ അടുത്ത 24 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
അന്തരിച്ച സംവിധായകന്‍ ഭരതന്റെയും കെ.പി.എ.സി ലളിതയുടെയും മകനാണ്.കമലിന്റെ 'നമ്മള്‍' എന്ന ചിത്രത്തിലൂടെയാണ് സിദ്ധാര്‍ത്ഥ് സിനിമാ രംഗത്തെത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ നായകനും ഉപനായകനുമായി തിളങ്ങിയശേഷമാണ് സംവിധാന രംഗത്തേക്ക് കടന്നത്.
Keywords: kochi-sidharth-bharathan

Post a Comment
0 Comments