Type Here to Get Search Results !

Bottom Ad

ലോട്ടറിയുടെ നമ്പര്‍ തിരുത്തി പണം കൈക്കലാക്കിയ മൂന്നുപേര്‍ പിടിയില്‍


രാജപുരം (www.evisionnews.in): ലോട്ടറിയുടെ നമ്പര്‍ തിരുത്തി കബളിപ്പിച്ച് പണം കൈക്കലാക്കിയ മൂന്നുപേര്‍ അറസ്റ്റില്‍. ഏഴാംമൈല്‍ കായലടുക്കം മുഹമ്മദ് കുഞ്ഞി (52), ചായ്യോത്ത് കണിലേടം അഷറഫ് എന്ന ജെയ്‌സണ്‍ (40), കൊന്നക്കാട് ഷിജു ജോസഫ് (28) എന്നിവരെയാണ് വെള്ളരിക്കുണ്ട് സി.ഐ ടി.പി. സുമേഷിന്റെ കീഴിലുള്ള ക്രൈംസ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ ദിവസം പാണത്തൂരിലെ മോഹനന്റ ലോട്ടറി സ്റ്റാളിലെത്തിയ ഇവര്‍ നമ്പര്‍ തിരുത്തിയ ലോട്ടറി നല്‍കി പണം കൈക്കലാക്കുകയായിരുന്നു. സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ മാറാനായി കാഞ്ഞങ്ങാട് ലോട്ടറി സ്റ്റാളില്‍ പരിശോധിച്ചപ്പോഴാണ് തിരുത്തിയ ലോട്ടറിയാണെന്ന് അറിയുന്നത്. കഴിഞ്ഞ നാലിന് നറുക്കെടുത്ത ഏഴ് സീരീസുകളിലുള്ള 949826 എന്ന നമ്പറിലുള്ള കേരള സര്‍ക്കാറിന്റെ ഭാഗ്യനിധി ടിക്കറ്റുകളാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ഇതിലെ അവസാനത്തെ രണ്ട് അക്കങ്ങളായ 26 മാറ്റി 62 ആക്കുകയായിരുന്നു. 7000 രൂപയാണ് മോഹനനില്‍ നിന്ന് സംഘം തട്ടിയെടുത്തത്. ഇയാളുടെ പരാതി പ്രകാരം പോലീസ് കേസെടുത്തു. രാജപുരം എസ്.ഐ രാജീവന്‍ വലിയവളപ്പില്‍, എസ്.ഐ. വിജയന്‍, ജയചന്ദ്രന്‍, വി.കെ. സുരേഷ്, പി.കെ രഞ്ജിത്ത്, രഞ്ജിത്ത് കൊല്ലിക്കാല്‍ എന്നിവരാണ് പിടികൂടിയ സ്ക്വാഡിലുണ്ടായിരുന്നത്.


Keywords: Kasaragod-news-lottery-news-arrest-thattipp-tickets-kerala

Post a Comment

0 Comments

Top Post Ad

Below Post Ad