ബദിയഡുക്ക :(www.evisonenws.in)ബദിയഡുക്കയില്‍ ബി.ജെ.പിക്ക് അഭിമാന പോരാട്ടാമാകുന്നു.ആകെയുള്ള 19 സീറ്റുകളില്‍ 8 വാര്‍ഡുകള്‍ നേടി ഒറ്റ കക്ഷിയായിട്ട് പോലും ഭരിക്കാനാവാത്തതിന്റെ നിരാശ ബി.ജെ.പി നേതാക്കളിലും അണികളിലും പ്രകടമാണ്.മധൂര്‍ പഞ്ചായത്ത് കഴിഞ്ഞാല്‍ ജില്ലയില്‍ ഏറെ ബി.ജെ.പിക്ക് സംഘടന ബലമുള്ള പഞ്ചായത്താണ് ബദിയഡുക്ക.ദീര്‍ഘകാലം ബി.ജെ.പി കൈവശമുള്ള പഞ്ചായത്താണ് ബദിയഡുക്ക.കടുത്ത നേതൃദാരിദ്ര്യമാണ് ബി.ജെ.പിക്ക് വിനയാകുന്നത്.കോണ്‍ഗ്രസ്സ്-ലീഗ് തമ്മിലുള്ള മികച്ച ബന്ധം യു.എഡി.എഫിന് ഭരണത്തിലെത്താന്‍ സഹായിക്കുന്നു.നിലവില്‍ 19 സീറ്റില്‍ മുസ്ലിലീഗിന് 6 സീറ്റും കോണ്‍ഗ്രസ്സിന് 5 സീറ്റുമാണുള്ളത്.സി.പി.എമ്മിന് നിലവില്‍ സീറ്റൊന്നുമില്ല.ബി.ജെ.പി പഞ്ചായത്ത് തിരിച്ച് പിടിക്കാന്‍ സംസ്ഥാന നേതാക്കള്‍ തന്നെ പഞ്ചായത്തില്‍ ക്യാമ്പ് ചെയ്‌തേക്കും.
വികസന രംഗത്ത് മികച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞ കാലം യു.ഡി.എഫ് ഭരണ സമിതിക്ക് സാധിച്ചതായി ബദിയഡുക്ക ഗ്രാമ പഞ്ചായത്തംഗവും യു.ഡി.എഫ് ചെയര്‍മാനുമായര്‍ മാഹിന്‍ കോളോട്ട് ഇവിഷന്‍ ന്യൂസിനോട് പ്രതികരിച്ചു.15 വര്‍ത്തെ തുടര്‍ച്ചയായ ഭരണം ബദിയഡുക്കയില്‍ അടിസ്ഥാന വികസനത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കി.രണ്ടായിരത്തോളം വീടുകള്‍ യു.ഡി.എഫ് ഭരണകാലത്ത് പൂര്‍ത്തിയാക്കി.കുടിവെള്ള ക്ഷാമം പൂര്‍ണ്ണമായും പരിഹരിച്ചു.സമ്പൂര്‍ണ്ണ വൈദ്യുതി വല്‍ക്കരണം നടത്തി.അക്ഷര ജ്യോതി പദ്ധതി പ്രകാരം 4ാം തരം തുല്ല്യത പരീക്ഷയില്‍ നേട്ടം കൈവരിച്ച് സംസ്ഥാനത്തിന് ബദിയഡുക്ക മാതൃകയായതായി മാഹിന്‍ പറഞ്ഞു.
ജില്ലയിലെ പലഭാഗത്ത് നിന്നും ബദിയഡുക്കയിലേക്ക് വ്യാപകമായ കുടിയേറ്റം നടക്കുന്നുണ്ട്.
ബദിയഡുക്കയിലെ അടിസ്ഥാന സൗകര്യ വികസനവും സമാധാന പരമായ സാഹചര്യമാണ് ബദിയഡുക്കയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.കോണ്‍ഗ്രസും -ലീഗും ഒരു പാര്‍ട്ടി പോലെയാണ് പ്രവര്‍ത്തിക്കുന്നത്.യു.ഡി.എഫിന്റെ ശക്തമായ കെട്ടുറപ്പാണ് ബദിയഡുക്കയുടെ വിജയത്തിന്റെ അടിസ്ഥാന കാരണം.ബൂത്ത തലം മുതല്‍ യു.ഡി.എഫ് കമ്മിറ്റി രൂപീകരിച്ച് യു.ഡി.എഫ് തെരെഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞു.തെരെഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാധാന്യം ഉണ്ടാകുമെന്നും പതിമൂന്നോളം വാര്‍ഡുകള്‍ മികച്ച വിജയം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബദിയഡുക്ക പഞ്ചായത്തിന്റെ ഭരണം ബി.ജെ.പി തിരിച്ചു പിടിക്കുമെന്ന് ബി.ജെ.പി പഞ്ചായത്ത് നേതാവ് മഹേഷ ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.ബി.ജെ.പി നേതാക്കളായ കെ.സുരേന്ദ്രന്‍, നവീന്‍ കുമാര്‍ കട്ടീല്‍ എന്നിവര്‍ ബദിയഡുക്കയിലെ ബി.ജെ.പിയുടെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.ബദുയഡുക്ക ടൗണില്‍ പൊതു ടോയ്‌ലറ്റ് നിര്‍മ്മിക്കാന്‍ കഴിയാത്തവരാണ് പഞ്ചായത്ത് ഭരിക്കുന്നതെന്ന് ബി.ജെ.പി നേതാവ് ആരോപിച്ചു.ബദിയഡുക്ക ബസ്റ്റാന്റ് നവീകരിക്കുന്നതിലും യു.ഡി.എഫ് ഭരണ സമിതിക്ക് വീഴ്ച പറ്റി.ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് രഹസ്യ ധാരണ ഉണ്ട് .12 സീറ്റുകള്‍ നേടി പഞ്ചായത്ത് ബി.ജെ.പി തിരിച്ച് പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇരു നേതാക്കളും ഇ-വിഷന്‍ ന്യൂസിന്റെ ഇലക്ഷന്‍ ചാറ്റായ വോട്ട്‌സ്ആപ്പില്‍ സംസാരിക്കുകയായിരുന്നു

Post a Comment
0 Comments