മുംബൈ: (www.evisionnews.in) പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുമായി കിടപ്പറ പങ്കിട്ടുവെന്ന വെളിപ്പെടുത്തല്‍ നടത്തിയ ആര്‍ഷി ഖാന് ആസിഡാക്രമണ ഭീഷണി. പാക് ക്രിക്കറ്റ് ആരാധകരാണ് നടിക്കെതിരെ ഭീഷണി മുഴക്കിയത്. ഭീഷണി ചൂണ്ടിക്കാട്ടി ആര്‍ഷി ഭോപ്പാലിലെ മലാഡ് വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി.
അഫ്രീദിയുമായി കിടപ്പറ പങ്കിട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ആര്‍ഷി കഴിഞ്ഞ ദിവസമാണ് രംഗത്ത് വന്നത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ഗോസിപ്പായി നേരത്തേ വന്നിരുന്നെങ്കിലും ആര്‍ഷി അത് നിഷേധിച്ചിരുന്നു. ആര്‍ഷി ഇടയ്ക്കിടെ ദുബായിലേക്ക് പറക്കുന്നത് അഫ്രീദിയെ കാണാനാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം ശരിവെക്കുന്ന തരത്തിലാണ് നടിയുടെ പ്രതികരണങ്ങള്‍. ഫ്രീദിമായി ബന്ധപ്പെടാന്‍ ചെയ്യാന്‍ തനിക്ക് ഇന്ത്യന്‍ മാധ്യമങ്ങളുടെ സമ്മതം വേണ്ടെന്ന് ആര്‍ഷി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.
അതേസമയം, പ്രതികരണങ്ങളോട് അഫ്രീദി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഭാര്യ നാദിയാ അഫ്രീദിയില്‍ അഫ്രീദിക്ക് നാല് പെണ്‍മക്കളുണ്ട്.
keywords: aarshi-khan-acid-threat

Post a Comment
0 Comments