Type Here to Get Search Results !

Bottom Ad

പള്ളം റെയില്‍വേ ഗേറ്റ്മാന്‍ തീവണ്ടി തട്ടി മരിച്ച നിലയില്‍


കാസര്‍കോട്: (www.evisionnews.in) പള്ളം റെയില്‍വേ ലെവല്‍ ക്രോസിലെ കാവല്‍ക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു. കാസര്‍കോട്-കുട്‌ലു വട്ടംബാറ സ്വദേശി ഗംഗാധരന്‍(21) ആണ് മരിച്ചത്. 

വെള്ളിായാഴ്ച്ച പുലര്‍ച്ചെ 4.40ന് രാജധാനി എക്‌സ്പ്രസ് തട്ടിയിട്ടതാകാമെന്ന് സംശയിക്കുന്നതായി റെയില്‍വേ പോലീസ് പറഞ്ഞു. മൃതദേഹം റെയില്‍പാളത്തില്‍ ചിതറി കിടക്കുകയാണ്. പള്ളം ജുമാ മസ്ജിദിലേക്ക് സുബഹ് നമസ്‌കാരത്തിന് പോയവരാണ് ദാരുണ മരണം ആദ്യം കണ്ടത്. ഇവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. 

അതേസമയം ഗേറ്റുമാന്‍ ട്രെയിന്‍ തട്ടി മരിച്ച വിവരം വളരെ വൈകിയാണ് അറിഞ്ഞതെന്നും  ഇതു സംബന്ധിച്ച് അന്വേഷിക്കേണ്ടത് ലോക്കല്‍ പോലീസ് ആണെന്നും റെയില്‍വെ പോലീസ് വ്യക്തമാക്കി. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗംഗാധരന്‍ ട്രെയിന്‍ തട്ടിയതിനെ തുടര്‍ന്ന് ഏറെ കാലം ചികിത്സയിലായിരുന്നുവെന്നും ഇതിനു ശേഷമാണ് വീണ്ടും ജോലിയില്‍ പ്രവേശിച്ചതെന്നും ഇയാളുടെ പരിചിതര്‍ പറയുന്നു.

Keywords: Kasragod-news-pallam-train-accident-death-rajashaani-express

Post a Comment

0 Comments

Top Post Ad

Below Post Ad