Type Here to Get Search Results !

Bottom Ad

മണൽ ക്ഷാമവും സിമന്റ് വില വര്‍ദ്ധനവും നിർമ്മാണമേഖലയെ തകർക്കും: ചെറുകിട ഖനന നിർമ്മാണ വ്യവസായ സമിതി


കാസര്‍കോട്(www.evisionnews.in)ചെറുകിട ഖനന നിര്‍മ്മാണ വ്യവസായ ഏകോപന സമിതിയുടെ ജില്ല കണ്‍വെന്‍ഷന്‍ കസര്‍കോട്മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു .കമ്പി സിമന്റ് മുതലായ നിര്‍മ്മാണമേഖലയിലെ അസംസ്‌കൃത വസ്തുകള്‍ക്കും തീവിലയാണ് കേരളത്തില്‍നിലവിലുള്ളതതെന്ന് യോഗം ചൂണ്ടികാട്ടി .സര്‍കാറിന്റെ നയ സമീപനത്തിനെതിരെ ചെറുകിടഖനന നിര്‍മ്മാണ വ്യവസായ , ഗതാഗത രംഗത്തെ പ്രവര്‍ത്തിക്കുന്ന , വ്യാപാരി വ്യവസായി ഏകോപന സമിതി , ചെറുകിടകരിങ്കല്‍ ക്വാറി അസോസിയേഷന്‍ , ഓള്‍ കേരള ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍, സി ഡബ്ല്യു. എ.സ് എ ടിപ്പര്‍ ലോറി എര്‍ത്ത് മൂവേഴ്‌സ് ഓണേഴ്‌സ്&ഓപ്പറേറ്റഴ്‌സ്അസോസിയേഷന്‍ എന്നി സംഘടനകള്‍ ചേര്‍ന്നാണ് ചെറുകിട ഖനന നിര്‍മ്മാണ വ്യവസായ ഏകോപന സമിതിക്ക് രൂപം നല്‍കിയത് . പി ശിവാനന്ദന്‍ അധ്യക്ഷത വഹിച്ചു സി,നാരയണന്‍ സ്വഗതപ്രഭാഷണം നടത്തി ഷാജി ചേവരമ്പലം , എം കെ ബാബു, കെ എം കോയാമു, കെ . അഹമ്മദ് ഷെരീഫ് , ബാവ താമരശ്ശേരി,എം .കെ. പ്രഭാകരന്‍ , കെ വി രമണന്‍ , ബി എം . സാദിക്ക് അശോകന്‍ പോയ്യിനാച്ചി ,ഹനീഫാ നെല്ലികുന്ന്, എം കെ ഡേവിസണ്‍ , ഫാറുക്ക് കാസിമി , കെ സഹദേവന്‍ , എം സ്റ്റീഫന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad