Type Here to Get Search Results !

Bottom Ad

തുളുനാട് ടൈംസ് ഉദ്ഘാടനം നാളെ


കാസര്‍കോട: (www.evisionnews.in) സി. പി. എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിക്കുന്ന കന്നഡ ദിനപത്രമായ തുളുനാട് ടൈംസ് വ്യാഴാഴ്ച സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി പ്രകാശനം ചെയ്യും. 

കുമ്പളയില്‍ പകല്‍ മൂന്നിന് പ്രമുഖ കന്നഡ സാഹിത്യകാരന്‍ പ്രൊഫ. കെ മരുളസിദ്ധപ്പ ആദ്യപ്രതി ഏറ്റുവാങ്ങും. ആര്‍ടിസ്റ്റ് പി എസ് പുണിഞ്ചിത്തായ, കന്നഡ കവയിത്രിയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ സുകന്യ മാരുതി, ഡോ. ഡി കെ ചൗട്ട, ഡോ. രമാനന്ദ ബനാരി, ഡോ. കെ മുകുന്ദ് എന്നിവരെ ആദരിക്കും. പി കരുണാകരന്‍ എംപി അധ്യക്ഷനാകും. എംഎല്‍എമാരായ പി ബി അബ്ദുള്‍റസാഖ്, കെ കുഞ്ഞിരാമന്‍, എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍ (ഉദുമ), മുന്‍ എംഎല്‍എ കെ കെ ശൈലജ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമളാദേവി എന്നിവര്‍ സംസാരിക്കും. 

വര്‍ഷങ്ങള്‍ക്ക് മുമ്പ സി. പി. എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് സമാചാര എന്ന പേരില്‍ ഒരു കന്നഡ സായാഹന പത്രം കാസര്‍കോട് നിന്ന് പ്രസിദ്ധീകരിച്ചു. ആദ്യം ലെറ്റര്‍ പ്രസിലും തുടര്‍ന്ന് ഓഫ്‌സെറ്റിലുമാക്കിയെങ്കിലും സ്ഥാപന നടത്തിപ്പിലെ പിടിപ്പുകേടുമൂലം സമാചാര പ്രസിദ്ധീകരണം നിര്‍ത്തുകയായിരുന്നു. ദേശാഭിമാനിയില്‍നിന്ന് സൗജന്യമായി പത്രക്കടലാസ് കിട്ടിയിട്ടും സമാചാര ദയനീയ്യമായി പൊളിയുകയായിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വന്‍ വിവാദങ്ങള്‍ക്കും നേതാക്കള്‍ തമ്മിലുള്ള പടലപ്പിണക്കത്തിനും കാരണമായിരുന്നു. 

തുളുനാട് ടൈംസിന് ഈ ഗതി വരാതിരിക്കാന്‍ ശ്രമിക്കുമെന്നാണ് നേതൃത്വം അവകാശപ്പെടുന്നത്. ഉത്തരദേശവുമായി പത്രം അച്ചടിക്കുന്നതിന് ജില്ലാ കമ്മിറ്റി കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഉത്തരദേശത്തിന്റെ കന്നഡ എഡിഷന്‍ എഡിറ്ററായിരുന്ന രാധാകൃഷ്ണ ഉളിയത്തടുക്കയാണ് തുളുനാട് ടൈംസിന്റെ ന്യൂസ് എഡിറ്റര്‍. 5000ലേറെ വരിക്കാറെ ഒരു വര്‍ഷത്തേക്ക് ചേര്‍ത്തിട്ടുണ്ട്. ഇതിന് വേണ്ടി ജില്ലയിലൊട്ടുക്കും ധനസമാഹരണവും നടത്തിയിരുന്നു. 

വാര്‍ത്താസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി എച്ച് കുഞ്ഞമ്പു, കണ്‍വീനര്‍ പി രഘുദേവന്‍, മാനേജര്‍ എം കൃഷ്ണന്‍, ന്യൂസ് എഡിറ്റര്‍ രാധാകൃഷ്ണ ഉളിയത്തടുക്ക, സര്‍ക്കുലേഷന്‍ മാനേജര്‍ കെ ആര്‍ ജയാനന്ദ എന്നിവര്‍ പങ്കെടുത്തു.

keywords: thulunad-times-inauguration-ksd


Post a Comment

0 Comments

Top Post Ad

Below Post Ad