കാസര്‍കോട് (www.evisionnews.in): 5.5 ലക്ഷം രൂപയും 62 മൊബൈല്‍ ഫോണുകളുമായി മലപ്പുറം സ്വദേശിയടക്കം രണ്ടു പേരെ കാസര്‍കോട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി മഞ്ചത്തടുക്കയില്‍ നിന്നാണ് യുവാക്കളെ കസ്റ്റഡിയിലെടുത്തത്. രാത്രി സമയത്ത് സംശയസാഹചര്യത്തില്‍ യുവാക്കളെ കണ്ടപ്പോള്‍ പ്രദേശവാസികള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പണവും മൊബൈലുകളും കണ്ടെത്തിയത്. മഞ്ചത്തടുക്ക, മലപ്പുറം സ്വദേശികളായ യുവാക്കളാണ് കസ്റ്റഡിയിലുള്ളതെന്ന് പോലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.
Keywords; Kasaragod-news-police-news-seized-mobile-phone

Post a Comment
0 Comments