Type Here to Get Search Results !

Bottom Ad

സി.പി.എമ്മിന്റെ തുളുനാട് ടൈംസിന് പിരിച്ചത് ലക്ഷങ്ങള്‍


കാസര്‍കോട്: (www.evisionnews.in) സി. പി. എം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കന്നഡ മുഖപത്രമായ തുളുനാട് ടൈംസിന് ഇതിനകം 40 ലക്ഷത്തിലേറെ രൂപ സമാഹരിച്ചതായി സൂചന. ജനപക്ഷപത്രമെന്ന് സി. പി. എം വിശേഷിപ്പിക്കുന്ന തുളുനാട് ടൈംസിന്റെ ഔപചാരികമായ പ്രകാശനം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക്ക യക്ഷഗാനം പിറന്നുവീണ കുമ്പള കണിപുരേശന്റെ മണ്ണില്‍ സി. പി. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നിര്‍വ്വഹിക്കും.

കമ്മ്യൂണിസ്റ്റ്-കര്‍ഷക പ്രസ്ഥാനം ചിറകൊടിഞ്ഞു വീണ തുളുനാട്ടില്‍ ചെങ്കൊടി ഉയര്‍ത്തിപ്പാറിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് തുളുനാട് ടൈംസ് പ്രസിദ്ധീകരിച്ച് വമ്പിച്ച തോതില്‍ പ്രചരിപ്പിക്കാന്‍ സി. പി. എം തീരുമാനിച്ചത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്. ഇതിനായി 50ലക്ഷം രൂപ സംഭാവനയായി പിരിച്ചെടുക്കണമെന്നും ലക്ഷ്യമിട്ടു. കാസര്‍കോട് മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ നിന്ന് 10 ലക്ഷം രൂപ വീതവും ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍നിന്ന് 30ലക്ഷം രൂപയും പിരിച്ചെടുക്കണമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍ ധനസമാഹരണം പൂര്‍ണ്ണലക്ഷ്യം കണ്ടില്ലെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ പുറത്ത് വിടുന്ന വിവരങ്ങള്‍.

പത്രത്തിന്റെ പ്രകാശനത്തോടനുബന്ധിച്ച് പ്രത്യേക സപ്ലിമെന്റ് പുറത്തിറക്കുന്നുണ്ട്. ഇതിലേക്ക് സി. പി. എം നിയന്ത്രണത്തിലുള്ള മുഴുവന്‍ സഹകരണ സ്ഥാപനങ്ങളും അവരുടെ ഗ്രേഡ് അനുസരിച്ച് പരസ്യം നല്‍കണമെന്നും പാര്‍ട്ടി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നു.

അതേസമയം പത്രത്തിന്റെ ആയുസിനെ സംബന്ധിച്ച് പാര്‍ട്ടി ജ്യോതിഷികള്‍ക്ക് പ്രവചിക്കാനൊന്നുമാകുന്നില്ല. പത്രത്തിന്റെ വാര്‍ത്താ വിഭാഗത്തില്‍ പ്രൊഫഷണലുകളെ കിട്ടാത്തതും ഈ രംഗത്ത് മറികടക്കേണ്ട വന്‍ കടമ്പയാണ്. ആദ്യഘട്ടം കാണുന്ന ആവേശം പെട്ടന്ന് ചോര്‍ന്ന് പോകുമോ എന്നും ആശങ്കപ്പെടുന്നവരുണ്ട്.

വര്‍ഗ്ഗീയ ധ്രുവീകരണം ശക്തമായ തുളുനാട്ടില്‍ ഈ കമ്മ്യൂണിസ്റ്റ് പത്രത്തിന് പിടിച്ചുനില്‍ക്കാന്‍ ഏറെ സാഹസപ്പെടേണ്ടിവരും. ഇടക്കാലത്ത് മഞ്ചേശ്വരത്തിന്റെ മതേതര മന:സ്സാക്ഷി ഇടതുശക്തി പിടിച്ചെടുത്തിരുന്നെങ്കിലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ തുളുനാട് വീണ്ടും വര്‍ഗ്ഗീയ ചേരിതിരിവിലേക്ക് തെന്നിവീണ കാഴ്ചയാണ് കണ്ടത്. ഇവിടെയാണ് തുളുനാട് ടൈംസിന് എന്തുചെയ്യാനാകുമെന്ന് പൊതുസമൂഹം വീക്ഷിക്കുന്നത്.

keywords: thulunad-evening-news-paper-will-yechuri-inauguration

Post a Comment

0 Comments

Top Post Ad

Below Post Ad