തളങ്കര: (www.evisionnews.in) പള്ളികളിലും മറ്റും ഉച്ചഭാഷിണി ഉപയോഗിക്കുമ്പോള്‍ നിയന്ത്രണം വേണമെന്നും ബാങ്ക് വിളിക്കും അത്യാവശ്യ അറിയിപ്പുകള്‍ക്കും മാത്രം പരിമിതപ്പെടുത്തണമെന്നുമുള്ള പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം കാസര്‍കോട് മുനിസിപ്പല്‍ 27 ാം വാര്‍ഡ് തളങ്കര കണ്ടത്തില്‍ ശാഖ മുസ്‌ലിം യൂത്ത് ലീഗ് ജനറല്‍ കൗണ്‍സില്‍ യോഗം സ്വാഗതം ചെയ്തു. ആഹ്വാനം നടപ്പില്‍ വരുത്താന്‍ എല്ലാ മഹല്ല് കമ്മിറ്റികളും മുമ്പോട്ടു വരണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
'' രാജ്യാഭിമാനം കാക്കുക , ആത്മാഭിമാനം ഉണര്‍ത്തുക ' എന്ന പ്രമേയത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള പുതിയ ശാഖ കമ്മിറ്റിയെ കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു. പ്രസിഡന്റ് നൗഫല്‍ തായല്‍ അദ്ധ്യക്ഷത വഹിച്ചു. ശഫീഖ് തുരുത്തി റിട്ടേണിംഗ് ഓഫീസറായിരുന്നു. ത്വല്‍ഹത്ത്, ടി.എ. മുഹമ്മദ് കുഞ്ഞി, എം. കമറുദ്ദീന്‍, സഹദ്, സുബൈര്‍ യു.എ. സുബൈര്‍ ആഡം പ്രസംഗിച്ചു. സെക്രട്ടറി സിദ്ദീഖ് ചക്കര സ്വാഗതവും അനസ് കണ്ടത്തില്‍ നന്ദിയും പറഞ്ഞു.ഭാരവാഹികള്‍: പ്രസിഡന്റ്: നൗഫല്‍ തായല്‍, വൈസ് പ്രസിഡന്റ്: സുബൈര്‍ യു.എ, സാദിഖ് ടി.കെ, ജനറല്‍ സെക്രട്ടറി: സിദ്ദീഖ് ചക്കര, ജോയിന്റ് സെക്രട്ടറി: സഹദ് ടി.എ, ഷബീര്‍ ടി.എ, ട്രഷറര്‍: ഹാരിസ് ടി.ഐ.
Keywords: thalangara-hydarali-shihab-thangal

Post a Comment
0 Comments