Type Here to Get Search Results !

Bottom Ad

മൂന്നാറിലെ യൂണിയന്‍ നേതാക്കള്‍ ടാറ്റയില്‍നിന്ന് കോഴ വാങ്ങിയെന്ന് നോട്ടീസ്


മൂന്നാര്‍: (www.evisionnews.in) മൂന്നാറിലെ കണ്ണന്‍ ദേവന്‍ ഹില്‍ പ്ലാന്റേഷനിലെ ആയിരക്കണക്കിനു തൊഴിലാളികളെ വഞ്ചിച്ചുകൊണ്ട് പ്രമുഖ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ നടത്തിയ അഴിമതിക്കഥ കേട്ട് കേരളം നടുങ്ങുന്നു. തേയിലത്തോട്ട കമ്പനിയുടെ ഉടമകളായി ഈ രാജ്യത്തെ കുത്തക മുതലാളി കോര്‍പ്പറേറ്റ് ഭീമന്റെ പ്ലാന്റേഷനില്‍ നിന്നും കോഴയായി വീടുകള്‍ ലഭിച്ച തൊഴിലാളി യൂണിയന്‍ നേതാക്കളുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് തൊഴിലാളികള്‍ പുറത്തുവിട്ട നോട്ടീസാണാണ് ഇപ്പോള്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യുന്നത്. ചാനലുകളും ഇത് ഏറ്റെടുത്തുകഴിഞ്ഞു.

കണ്ണന്‍ ദേവന്‍ കമ്പനിയില്‍ നിന്നും വീടുകള്‍ ലഭിച്ച നേതാക്കള്‍ പലരും ഈ വീടുകള്‍ മറിച്ച് വിറ്റ് ലക്ഷങ്ങളാണ് തട്ടിയെന്നും നോട്ടീസിലുണ്ട്.

സ്ഥലം എം.എല്‍.എ എസ്. രാജേന്ദ്രന്‍, മുന്‍ എം.എല്‍.എ എ.കെ മണി എന്നിവരുടെ പേരുകള്‍ക്ക് പുറമെ കണ്ണന്‍ ദേവനിലെ പ്രമുഖ തൊഴിലാളി യൂണിയനുകളായ എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു നേതാക്കളുടെ പേരുകളും നോട്ടീസിലുണ്ട്.

തൊഴിലാളികള്‍ ചോര്‍ന്നൊലിക്കുന്ന ലയങ്ങളില്‍ ജീവിതം തള്ളിനീക്കുമ്പോഴാണ് കമ്പനിയിലെ തൊഴിലാളികളല്ലാത്ത ഈ നേതാക്കന്മാര്‍ വീടുകള്‍ സമ്പാദിച്ചിരിക്കുന്നതെന്നും ഇവരുടെ കുടുംബാംഗങ്ങള്‍ക്ക് ഉന്നത റിസോര്‍ട്ട് സംവിധാനങ്ങളും കമ്പനി നല്‍കുന്നുണ്ടെന്നും ഇത്തരം സൗകര്യങ്ങള്‍ കൈപ്പറ്റിയാണ് നേതാക്കള്‍ തൊഴിലാളികളെ വഞ്ചിക്കുന്നതെന്നും

തുറന്ന കത്ത് എന്ന നിലയില്‍ തൊഴിലാളികള്‍ നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. തങ്ങള്‍ അഴിമതി നടത്തിയിട്ടില്ലെന്ന് ചാനലുകള്‍ തോറും ആവര്‍ത്തിക്കുന്ന തൊഴിലാളി നേതാക്കള്‍ ഇതിന് ഉത്തരം നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഇത്തരത്തില്‍ അഴിമതി നടത്തുന്ന നേതാക്കളെയും തൊഴിലാളി യൂണിയനുകളെയും തങ്ങള്‍ എന്തിനു വിശ്വസിക്കണമെന്നും തൊഴിലാളികള്‍ ചോദിക്കുന്നു.

Keywords: moonar-tata-notice
Tags

Post a Comment

0 Comments

Top Post Ad

Below Post Ad