കാസര്‍കോട് : (www.evisionnews.in) വിദ്യാര്‍ഥികളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ എസ്എഫ്‌ഐ നേതൃത്വത്തില്‍ ക്യാമ്പസുകളില്‍ ഒപ്പുശേഖരിച്ചു. ജില്ലാതല ഉദ്ഘാടനം കാസര്‍കോട് ഗവ. ഐടിഐയില്‍ ജില്ലാപ്രസിഡന്റ് ബി വൈശാഖ് നിര്‍വഹിച്ചു. ബി അബീബ് അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി സുഭാഷ് പാടി, അഹമ്മദ് അഫ്‌സല്‍ എന്നിവര്‍ സംസാരിച്ചു. ഷബീര്‍ കല്ലങ്കൈ സ്വാഗതം പറഞ്ഞു.

Post a Comment
0 Comments