Type Here to Get Search Results !

Bottom Ad

ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു നാലു മരണം ഇരുപത് പേര്‍ക്ക് പരിക്ക്

evisionnews

മംഗളൂരു: (www.evisionnews.in) ഗ്യാസ് ടാങ്കര്‍ പൊട്ടിത്തെറിച്ചു 4പേര്‍ മരിച്ചു. ഇരുപതു പേര്‍ക്കു പരിക്കേറ്റു. എട്ടു പേരുടെ നില അതീവ ഗുരുതരമാണ്. ടാങ്കര്‍ പൊട്ടിത്തെറിച്ച് സമീപത്തെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റി. ഉറക്കത്തിലായിരുന്ന നാട്ടുകാര്‍ സ്‌ഫോടന ശബ്ദും കേട്ടു വീടുവിട്ട് സുരക്ഷിത സ്ഥലങ്ങളിലേക്ക് അഭയം തേടുകയായിരുന്നു.
ഉത്തര കന്നഡ ജില്ലയിലെ കുംട്ട ദേശീയ പാതയിലാണ് അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 ാണ് അപകടമുണ്ടായത്.

നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി മറിയുകയും പൊട്ടിത്തെറിക്കുകയുമായിരുന്നു. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു

keywords: tanker-lorry-burst-four-death-karnataka

Tags

Post a Comment

0 Comments

Top Post Ad

Below Post Ad