Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിനികളെ മദ്യപിക്കാന്‍ നിര്‍ബന്ധിപ്പിച്ച പ്രിന്‍സിപ്പലിന് വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനം


ഹുബ്ലി(കര്‍ണ്ണാടക): (www.evisionnews.in) സ്റ്റഡി ടൂറിന് ഗോവയിലേക്ക് കൊണ്ടുപോയ വിദ്യാര്‍ത്ഥിനികളെ മദ്യപിക്കാന്‍ നിര്‍ബന്ധിച്ച പ്രിന്‍സിപ്പാലിനെ കോളേജിലെ വിദ്യാര്‍ത്ഥികള്‍ സംഘംചേര്‍ന്ന് അടിച്ചുപഞ്ചറാക്കി ചേംബറില്‍നിന്ന് പുറത്തെറിഞ്ഞു. വിദ്യാര്‍ത്ഥി രോഷത്തിനിടയില്‍ ഇദ്ദേഹത്തന്റെ കാറും മറിച്ച് തകര്‍ത്തു. അക്രമത്തില്‍ കോളേജിലെ വസ്തുവകകള്‍ക്കും നഷ്ടമുണ്ട്. 

ഹുബ്ലിയിലെ പ്രശസ്തമായ സ്വകാര്യകോളേജിലാണ് പ്രിന്‍സിപ്പാലിനെതിരെ വിദ്യാര്‍ത്ഥി രോഷം ആളിക്കത്തിയത്. പോലീസ് എത്തിയാണ് പ്രിന്‍സിപ്പാലിനെ രക്ഷിച്ചത്. ചൊവ്വാഴ്ചയാണ് സംഭവം. സപതംബര്‍ നാലിനാണ് 13 വിദ്യാര്‍ത്ഥികളടങ്ങു സംഘം പ്രിന്‍സിപ്പല്‍ ആനന്ദ് എം മാദ്ദിന്റെ നേതൃത്വത്തില്‍ പഠനയാത്രയ്ക്ക് ഗോവയിലേക്ക് പോയത്. സപ്തംബര്‍ ആറുവരെ ഇവര്‍ ഗോവയിലുണ്ടായിരുന്നു. അതിനിടയിലാണ് വിദ്യാര്‍ത്ഥിനികളെ മദ്യപിക്കാന്‍ നിര്‍ബന്ധിപ്പിച്ചത്. 

പ്രിന്‍സിപ്പാലിനെ പോലീസ് കസ്റ്റഡിയിലെടുത്ത് പാര്‍പ്പിച്ച പോലീസ് സ്‌റ്റേഷനു മുമ്പിലും വിദ്യാര്‍ത്ഥി രോഷം പടര്‍ന്നു. ഒടുവില്‍ ജില്ലാ പോലീസ് ചീഫ് എത്തിയാണ് വിദ്യാര്‍ത്ഥികളെ ശാന്തരാക്കി പ്രിന്‍സിപ്പലിനെ അറസ്റ്റുചെയ്യുമെന്ന് ഉറപ്പുനല്‍കിയത്. 

തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കിയ പ്രിന്‍സിപ്പാലിനെ സപ്തംബര്‍ ഒുവരെ റിമാന്റുചെയ്തു. സംഭവത്തെ തുടര്‍ു സസ്‌പെന്‍ഷനിലായ ഇദ്ദേഹത്തെ സര്‍വ്വീസില്‍നിന്ന് പിരിച്ചുവിടുമൊണ് സൂചന. 

keywords: study-tour-principal-arrest-goa

Tags

Post a Comment

0 Comments

Top Post Ad

Below Post Ad