മംഗളൂരു: (www.evisionnews.in) ആപ് തലവനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാള്‍ മംഗളൂരുവിലെത്തി. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ബജ്‌പെയില്‍ കെജ്‌രിവാള്‍ വിമാനമിറങ്ങിയ്ത്. വിമാനമിറങ്ങിയ ഉടന്‍ കെജ്‌രിവാള്‍ കാറില്‍കയറി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ബെല്‍ത്തങ്ങാടിയിലേക്ക് കാറില്‍കുതിച്ചു.
വിമാനത്താവളത്തില്‍ കെജ്‌രിവാള്‍ മാധ്യമങ്ങളോട് സംസാരിക്കുമെന്ന പ്രതീക്ഷയില്‍ വന്‍ മാധ്യമപ്പട സ്ഥലത്തുണ്ടായിരുന്നു. എന്നാല്‍ മാധ്യമപ്രതിനിധികളെ നാരാശരാക്കി അദ്ദേഹം കാറില്‍കയറിപ്പോവുകയായിരുന്നു. മുഖ്യമന്ത്രിയുടെ രോഗ്യപ്രശനങ്ങളാണ് ഇതിനുകാരണമെന്ന് ആപ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ബുധനാഴ്ചരാവിലെ ധര്‍മ്മസ്ഥല മഞ്ജുനാഥ ക്ഷേത്ര ഭരണത്തിനുശേഷം എസ്. ഡി. എം കോളേജിന് കീഴിലുള്ള പ്രകൃതി-യോഗ ചികിത്സാ ബിരുധകോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ് അരവിന്ദ് കെജ്‌രിവാള്‍ വിതരണം ചെയ്യും. ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡി. വീരേന്ദ്രനെഗ്‌ഡെ അധ്യക്ഷതവഹിക്കും. ബിരുദദാന ചടങ്ങിനുശേഷം ഉജ്‌റെയില്‍ വിദ്യാര്‍ത്ഥിനികള്‍ക്കായി നിര്‍മ്മിച്ച പ്രകൃതി ഹോസ്റ്റല്‍ കെജ്‌രിവാള്‍ ഉദ്ഘാടനം ചെയ്യും.
keywords: aravind-kejriwal-manglore-visit

Post a Comment
0 Comments