Type Here to Get Search Results !

Bottom Ad

വാഴയൂര്‍ സാഫി കോളേജിലെ ഓണസമരവുമായി മുന്നോട്ടെന്ന്‌ എം. എസ്. എഫ്


വാഴയൂര്‍: (www.evisionnews.in) സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഓണാഘോത്തിനായി അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് 'ഓണസമരാഘോഷം' നടത്തിയ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ന്റ്‌ചെയ്ത നടപടിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് എം. എസ്. എഫ് കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി ഷഹീര്‍ പുത്തലത്ത് വ്യക്തമാക്കി. 

നാലു വിദ്യാര്‍ത്ഥികളെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികളും മുന്‍ വര്‍ഷത്തെ വിദ്യാര്‍ത്ഥി യൂണിയന്‍ ഭാരവാഹികളുമായ മുഷ്താക്, ഇജാസ്, ആരിഫ്, അമീന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
            
ഓണം അവധിക്ക് മുമ്പ് ആഗസ്റ്റ് 20ന് ഓണാഘോഷം നടത്തുവാന്‍ അനുമതി ചോദിച്ചിരുന്നുവെങ്കിലും കോളേജ് പ്രിന്‍സിപ്പള്‍ ഇത് നിഷേധിച്ചു. പിറ്റേന്ന് വെള്ളിയാഴ്ച എല്ലാ കോളേജുകളിലും പരീക്ഷയുണ്ടായിരുന്നു. ഈ കാരണം പറഞ്ഞാണ് ഓണാഘോഷം നടത്താന്‍ അധികൃതര്‍ വിസമ്മതിച്ചത്. എന്നാല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുടെ കീഴിലുള്ള ബഹുഭൂരിപക്ഷം കോളേജുകളിലും ഇതേ തീയ്യതിയില്‍ തന്നെയായിരുന്നു ഓണാഘോഷം.

അതേസമയം ഓണാഘോഷത്തിന് അനുമതി ചോദിച്ചെത്തിയ തങ്ങളോട് ഓണാഘോഷം ഇസ്ലാമിക വിരുദ്ധമല്ലേ എന്നാണ് പ്രിന്‍സിപ്പല്‍ ചോദിച്ചതെന്ന് കോളേജിലെ തന്നെ ചില വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഒടുവില്‍ സെപ്റ്റംബര്‍ 2ന് നടത്താമെന്ന് അവര്‍ പറഞ്ഞെങ്കിലും അന്ന് പണിമുടക്ക് ആണെന്ന് പറഞ്ഞപ്പോള്‍ വെക്കേഷന്‍ കഴിഞ്ഞിട്ട് ആലോചിക്കാം എന്നാണു അധികൃതര്‍ പറഞ്ഞത്.

കാലിക്കറ്റ് സര്‍വ്വകലാശാലയുടെ ഇലക്ഷന്‍ നോട്ടിഫിക്കേഷന്‍ സെപ്റ്റംബര്‍ 1ന് 2 മണിയോടെ നിലവില്‍ വരുമെന്ന് അറിഞ്ഞ വിദ്യാര്‍ത്ഥികള്‍ ഒന്നാം തീയതി തന്നെ ഓണാഘോഷം നടത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ അധികൃതരെ സമീപിച്ചുവെങ്കിലും അവര്‍ സമ്മതിച്ചില്ല. 

ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ കോടാലിയും ചെകുത്താനുമില്ലാതെ പ്രതീകാത്മക പൂക്കളം തീര്‍ക്കുകയും പ്രതീകാത്മക പൂക്കളം തീര്‍ക്കുകയും ഓണപ്പാട്ടുകള്‍ പാട്ടുകള്‍ പാടുകയും കമ്പവലി മത്സരം നടത്തുകയും ചെയ്ത് ഓണസമാരാഘോഷം നടത്തിയത്. 

ഇതില്‍ 160ഓളം കുട്ടികള്‍ പങ്കെടുത്തിരുന്നെങ്കിലും 4 പേര്‍ക്ക് മാത്രമാണ് സസ്‌പെന്‍ഷന്‍. കോളേജ് നടപടിയില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ കോളേജ് ഓഫീസ് ഉപരോധിച്ചു. ഏറെ വൈകിയും തുടര്‍ന്ന ഉപരോധം പോലീസ് എത്തി പിരിച്ചു വിടുകയായിരുന്നു.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ സമരവുമായി മുന്നോട്ട് പോകാനാണ് വിദ്യാര്‍ത്ഥികളുടെ തീരുമാനം. അതിനിടെ കോളേജ് മാനേജ്‌മെന്റ് കമ്മിറ്റി യോഗം തിങ്കളാഴ്ച ചേരും. യോഗത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടുതല്‍ പ്രതികാര നടപടികള്‍ കര്‍ശനമാക്കി 15 വിദ്യാര്‍ത്ഥികളെ കൂടി കോളേജില്‍നിന്ന് പുറത്താക്കാനാണ് ഭരണസമിതിയുടെ നീക്കമെന്നും എം. എസ്. എഫ് നേതാക്കള്‍ വ്യക്തമാക്കി. 

സാഫി കോളേജ് സമരത്തിന് എം. എസ്. എഫ് സംസ്ഥാന നേതൃത്വം പച്ചക്കൊടി കാണിച്ചിട്ടുണ്ടെന്നും എം. എസ്. എഫ് കൊണ്ടോട്ടി കമ്മിറ്റി പറയുന്നു.

keywords: students-msf-against-safi-institute-onam-celebration

Post a Comment

0 Comments

Top Post Ad

Below Post Ad