Type Here to Get Search Results !

Bottom Ad

25 വർഷത്തെ അധ്യാപക സേവനത്തിനു എം.എസ്.എഫ്.ചെങ്കള ശാഖയുടെ ആദരവ്


ചെങ്കള: (www.evisionnews.in)  ചെങ്കള ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍. പി. സ്‌കൂളില്‍ 25 വര്‍ഷമായി അധ്യാപികയായി സേവനമനുഷ്ടിക്കുന്ന പ്രധാനാധ്യാപിക സി.സി. പ്രേമലത ടീച്ചറെയും മറ്റു അധ്യാപകരെയും എം.എസ്.എഫ്. ചെങ്കള ശാഖ കമ്മിറ്റി ആദരിച്ചു .

അധ്യാപക ദിനത്തോട് അനുബന്ധിച്ച് എം.എസ്.എഫ്. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടിയിലൂടെയാണ് അധ്യാപകരെ ആദരിച്ചത്. വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി സി.എം. സുബൈര്‍ അധ്യക്ഷത വഹിച്ചു .എം.എം. മുഹമ്മദ്കുഞ്ഞി ഹാജി ഉല്‍ഘാടനം ചെയ്തു .

സി.ബി. മൊയ്തീന്‍ അനുമോദന പ്രസംഗം നടത്തി. ഹാരിസ് ദാരിമി , ജാസിര്‍ ചെങ്കള , സുഫൈദ് ബി.എ. , റാഷിദ് എം.സി. , എം.എം. ഷബീം . സി.എം.എ. കബീര്‍ , മൊയ്തു ചെര്‍ക്കള , സി.ബി. കരീം ആശംസാ പ്രസംഗം നടത്തി .അധ്യാപകകര്‍ക്കുള്ള ഉപഹാരം പ്രേമലത ടീച്ചര്‍ക്കും വത്സമ്മ സെബാസ്റ്റ്യനും എം.എം. മുഹമ്മദ് കുഞ്ഞിയും സജി മാത്യുവിന് സി.എം.സുബൈറും ബിന്ദു ടീച്ചര്‍ക്ക് സി.എം.മാലിക്കും സമീറ ടീച്ചര്‍ക്ക് സി.ബി.മൊയ്തീനും നല്‍കി .ജന :സെക്രട്ടറി ഖാദര്‍ കരിപ്പൊടി സ്വാഗതം പറഞ്ഞു .അധ്യാപകര്‍ക്ക് നല്‍കിയ ആദരവിന് സജി മാത്യു മറുപടി പ്രസംഗത്തില്‍ നന്ദി പ്രകാശിപ്പിച്ചു .

Keywords: chengala-msf-guruvandanam

Post a Comment

0 Comments

Top Post Ad

Below Post Ad