Type Here to Get Search Results !

Bottom Ad

കോടിയേരി കാഞ്ഞങ്ങാട്ട്; കായക്കുന്നിലെ 50 കുടുംബങ്ങള്‍ ബി. ജെ. പി വിട്ട് സി. പി. എമ്മിലേക്ക്


കാഞ്ഞങ്ങാട്: (www.evisionnews.in) തിരുവോണനാളില്‍ കോടോം-ബേളൂര്‍ കായക്കുന്നില്‍ സി. പി. എം. പ്രവര്‍ത്തകന്‍ സി. നാരായണന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് കാഞ്ഞങ്ങാട് മേഖലയില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തിങ്കളാഴ്ച കാഞ്ഞങ്ങാട്ടെത്തും. 

അതിനിടെ കൊലനടന്ന കായക്കുന്ന്, കാലിച്ചാനടുക്കം പ്രദേശത്തെ ബി. ജെ. പി അനുഭാവികളും പ്രവര്‍ത്തകരുമടങ്ങുന്ന 50 കുടുംബങ്ങള്‍ പാര്‍ട്ടിവിട്ട് സി. പി. എമ്മില്‍ ചേരാന്‍ തീരുമാനിച്ചു. ഇവരെ വൈകിട്ട് കാലിച്ചാനടുക്കത്ത് ചേരുന്ന പൊതു യോഗത്തില്‍വെച്ച് കോടിയേരി സ്വീകരിക്കും. കാലിച്ചാനടുക്കം, കായക്കുന്ന്, നെരോത്ത്, ആനപ്പെട്ടി, ചാമക്കുഴി എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് ബി. ജെ. പി വിടുന്നത്. 

ഉച്ചയോടെ കാഞ്ഞങ്ങാട്ടെത്തുന്ന കോടിയേരി 2.30ന് നാല് സി. പി. എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ കൊളവയല്‍ പ്രദേശം സന്ദര്‍ശിക്കും. തുടര്‍ന്ന് ബി. ജെ. പി. അക്രമം നടന്ന കോട്ടപ്പാറ പേരൂരിലെ സി. എച്ച് കുഞ്ഞിരാമന്റെ വീടും കണ്ണോത്തെ കൊലചെയ്യപ്പെട്ട മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ഫഹദിന്റെ വീടും സന്ദര്‍ശിക്കും. ഈ പരിപാടികള്‍ക്ക് ശേഷമാണ് കോടിയേരി കോടോം-ബേളൂരിലെത്തുന്നത്.

keywords: kodiyeri-to-visit-kanghangad-bjq-family-to-cpm

Post a Comment

0 Comments

Top Post Ad

Below Post Ad