Type Here to Get Search Results !

Bottom Ad

യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കേസ്


കാസര്‍കോട് (www.evisionnews.in): നടന്നുപോവുകയായിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം ബ്ലേഡ് കൊണ്ട് മുറിവേല്‍പ്പിച്ചതിന് മൂന്ന് പേര്‍ക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തു. കുഡ്‌ലു വിവേകാനന്ദ നഗര്‍ മന്നിപ്പാടിയിലെ സുരേഷിന്റെ മകന്‍ വിജേഷി (21)ന്റെ പരാതിയില്‍ ശിഹാബ് എന്ന ജാബിറിനും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേര്‍ക്കുമെതിരെയാണ് കേസെടുത്തത്. 

മീപ്പുഗിരിയില്‍ ഞായറാഴ്ച വൈകിട്ടോടെ മീപ്പുഗിരിയിലാണ് സംഭവം. സുഹൃത്തിനോടൊപ്പം പോവുകയായിരുന്ന വിജേഷിനെ ബൈക്കിലെത്തിയ നാലംഗ സംഘം ബ്ലേഡ് കൊണ്ട് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റ വിജേഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലീസ് നിരീക്ഷണത്തിലാണ്.


Keywords: Kasaragod-news-police-attack-by-blade-man-hospital

Post a Comment

0 Comments

Top Post Ad

Below Post Ad