Type Here to Get Search Results !

Bottom Ad

ശ്രീനാരായണഗുരുവിനെ കുരിശിലേറ്റി സി. പി. എം


കണ്ണൂര്‍: (www.evisionnews.in) ശ്രീകൃഷ്ണ ജയന്തിദിനത്തില്‍ സിപിഎം നടത്തിയ ഘോഷയാത്രയില്‍ ശ്രീനാരായണഗുരുവിനെ കുരിശില്‍ തറച്ചതായി കാണിക്കുന്ന നിശ്ചലദൃശ്യം വിവാദമാകുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ ചിത്രം ഇതിനകം വര്‍ദ്ധിച്ച പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സിപിഎം തളിപ്പറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂവോട് നടത്തിയ ഘോഷയാത്രയിലാണു വിവാദ നിശ്ചല ദൃശ്യം ഇടംപിടിച്ചത്. മഞ്ഞ വസ്ത്രം ധരിച്ച ഗുരുവിനെ കാവിയുടുത്ത രണ്ടുപേര്‍ ചേര്‍ന്നു കുരിശില്‍ തറക്കുന്നതാണു ദൃശ്യം. കുരിശിനു മുകളില്‍ ത്രിശൂലവും ദൃശ്യത്തിലുണ്ട്.

ഗുരുവിനെ കാവിധാരി കഴുത്തില്‍ കത്തി വച്ചു വധിക്കാന്‍ ശ്രമിക്കുന്ന മറ്റൊരു നിശ്ചലദൃശ്യത്തിന്റെ ഫോട്ടോയും സിപിഎം പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജുകളില്‍ പ്രചരിക്കുന്നുണ്ട്. ഇതേ ഘോഷയാത്രയില്‍നിന്നുള്ളതാണ് ഈ ദൃശ്യവുമെന്നും പറയപ്പെടുന്നു. പ്രതിഷേധവുമായി ബിജെപിയും എസ്എന്‍ഡിപിയും രംഗത്തെത്തിയിട്ടുണ്ട്.

keywords: sri-guru-cpm-photo-thalipparamba

Post a Comment

0 Comments

Top Post Ad

Below Post Ad