Type Here to Get Search Results !

Bottom Ad

തെരുവുനായയുടെ കടിയേറ്റ കുട്ടിക്ക് ശസ്ത്രകിയ; സഹായവുമായി മമ്മൂട്ടി

           

അങ്കമാലി: (www.evisionnews.in) തെരുവുനായയുടെ കടിയേറ്റ മൂന്നു വയസുകാരന്‍ ദേവാനന്ദിന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയെ ഉടന്‍ ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. മുഖത്ത് കടിയേറ്റു ഗുരുതരാവസ്ഥയില്‍ അങ്കമാലി ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. അമ്പോലി തൃക്കാരുകുടിയില്‍ രവി-അമ്പിളി ദമ്പതികളുടെ മകനാണ് ദേവാനന്ദ്. 

കണ്ണിനും മുഖത്തുമുള്ള പരിക്കു ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രണ്ടു കണ്ണുകളുടേയും കണ്‍പോളകള്‍ക്ക് സാരമായ പരിക്കേറ്റിറ്റുണ്ട്. ഇടതു കണ്ണിന്റെ ഞരമ്പിനും ക്ഷതമുണ്ട്. ശസ്ത്രക്രിയ നടത്തിയ ശേഷം പ്ലാസ്റ്റിക് സര്‍ജറിക്കാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 

ഞായറാഴ്ച ഉച്ചയ്ക്കു 1.45നാണ് വീടിനു മുന്‍ഭാഗത്തു വരാന്തയില്‍ കളിച്ചുകൊണ്ടിരുന്നപ്പോഴാണ് തെരുവു നായുടെ ആക്രണം ഉണ്ടായത്. വരാന്തയില്‍നിന്നു നായ കുട്ടിയെ കടിച്ചു വലിച്ചു മുറ്റത്തേയ്ക്കിട്ടു തുടരെ കടിക്കുകയായിരുന്നു. കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മ അമ്പിളിയും മുത്തശി കാര്‍ത്ത്യായനിയും ഓടിയെത്തിയപ്പോള്‍ മുറ്റത്തിട്ടു നായ കുഞ്ഞിനെ കടിച്ചു കീറുന്നതാണു കണ്ടത്.

ആക്രമണത്തില്‍ കുട്ടിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടിയേറ്റു. പരിഭ്രാന്തരായ വീട്ടുകാര്‍ ബഹളം കൂട്ടി ഒരുവിധത്തില്‍ നായയെ തുരത്തി. രക്തത്തില്‍ കുളിച്ച കുട്ടിയെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീടു ലിറ്റില്‍ ഫഌര്‍ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. കുട്ടിയുടെ ചികില്‍സ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അതിനിടയില്‍ നടന്‍ മമ്മൂട്ടിയും കുട്ടിയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ബാലവകാശ കമ്മീഷന്‍ സ്വമേധയ കേസ് എടുക്കും.

keywords: streat-dog-bite-3-year-boy

Post a Comment

0 Comments

Top Post Ad

Below Post Ad