Type Here to Get Search Results !

Bottom Ad

കുട്ടികളെ കുത്തിനിറച്ച സ്‌കൂള്‍ വാന്‍ നാട്ടുകാര്‍ വീണ്ടും തടഞ്ഞു


ഉപ്പള: (www.evisionnews.in) വിദ്യാര്‍ത്ഥികളെ കുത്തിനിറച്ച് സര്‍വ്വീസ് നടത്തുന്ന സ്‌കൂള്‍ വാന്‍ നാട്ടുകാര്‍ വ്യാഴാഴ്ച വീണ്ടും തടഞ്ഞു. 

ഉപ്പള ഹിദായത്ത നഗറില്‍ രാവിലെ ഒമ്പതുമണിക്കാണ് വാഹനം തടഞ്ഞിട്ടത്. ഉപ്പളയിലെ തഹാന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാനിലാണ് കുട്ടികളെ കുത്തിനിറച്ച് പീഡിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം അധ്യാപകരെയും കയറ്റുന്നുണ്ട്. 

16കുട്ടികള്‍ക്ക് മാത്രം യാത്രചെയ്യാവുന്ന വാഹനത്തില്‍ 58 പേരെയാണ് കയറ്റുന്നത്. ദേശീയപാതയില്‍ കുഞ്ചത്തൂര്‍ മുതലുള്ള വിദ്യാര്‍ത്ഥികളാണ് ഇതില്‍ രണ്ടുനേരം നിത്യേന സഞ്ചരിക്കുന്നത്.

ഇതിനെതിരെ മാനേജ്‌മെന്റിന് പരാതിനല്‍കിയപ്പോള്‍ ബദല്‍ സംവിധാനം ഉണ്ടാക്കുമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇത് ലംഘിച്ചപ്പോഴാണ് വ്യാഴാഴ്ച വാന്‍ വീണ്ടും തടഞ്ഞത്. ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോള്‍ഡന്‍ റഹിമാനും ഹിദായത്ത് നഗര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് പ്രവര്‍ത്തകരും ബസ് തടയലിന് നേതൃത്വം നല്‍കി.

keywords: student-van-people-resist-road-uppala-thahan

Post a Comment

0 Comments

Top Post Ad

Below Post Ad