Type Here to Get Search Results !

Bottom Ad

ഉച്ചഭാഷിണികള്‍ നിയന്ത്രിക്കപ്പെടണം: ഇമാമ


തളങ്കര: (www.evisionnews.in) പള്ളികളില്‍ ബാങ്ക് വിളിക്കാനും അത്യാവശ്യ അറിയിപ്പുകള്‍ക്കും മാത്രമേ ഉച്ചഭാഷിണി ഉപയോഗിക്കാവൂ എന്ന സുന്നീ മഹല്ല് ഫെഡറേഷന്റെ ആഹ്വാനം കാലോചിതവും സ്വാഗതാര്‍ഹവുമാണെന്ന് മാലിക് ദീനാര്‍ ഇസ്്‌ലാമിക് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഇമാമ നേതൃയോഗം അഭിപ്രായപ്പെട്ടു. കേരളത്തിലെ എല്ലാ മഹല്ല് കമ്മിറ്റികളും ഈ ആഹ്വാനം ഏറ്റെടുത്ത് നടപ്പിലാക്കാന്‍ മുന്നോട്ടു വന്നാല്‍ ഇതര മതവിശ്വാസകള്‍ക്ക് കൂടി മാതൃകയാവുമെന്നും യോഗം വിലയിരുത്തി. ഇമാമ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് നൗഫല്‍ ഹുദവി മല്ലം അദ്ധ്യക്ഷനായി. റഈസ് ഹുദവി തെരുവത്ത്, ഇബ്രാഹിം ഹുദവി ബെളിഞ്ചം, മന്‍സൂര്‍ ഹുദവി മുള്ളേരിയ, ഹാശിര്‍ ഹുദവി കോയിപ്ര, മുഹമ്മദ് കുട്ടി സാര്‍ പുളിക്കല്‍ സംബന്ധിച്ചു. സെക്രട്ടറി അബ്ദുല്‍ നാഫി ഹുദവി അങ്കോല സ്വാഗതവും കോര്‍ഡിനേറ്റര്‍ സ്വാദിഖ് ഹുദവി ആലംപാടി നന്ദിയും പറഞ്ഞു.

Keywords: thalangara-malik-deenar-old-students-association

Post a Comment

1 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Top Post Ad

Below Post Ad