കാസര്‍കോട്: (www.evisionnews.in) ബാങ്ക് കൊള്ളസംഘം ബൈക്കില്‍ കുതിക്കുന്നതിനിടയില്‍ വീണ സ്വര്‍ണമാല നാട്ടുകാരില്‍ ഒരാള്‍ക്ക് ലഭിച്ചു. വ്യാഴാഴ്ച രാവിലെ സി.ഐ പി.കെ സുധാകരനെ ഏല്‍പ്പിക്കുകയും ചെയ്തു.
സി.പി.സി.ആര്‍.ഐക്ക് സമീപത്തെ പെട്രോള്‍ ബങ്കിന് അരികിലെ റോഡില്‍ നിന്നാണ് സ്വര്‍ണമാല കിട്ടിയതെന്ന് ടൗണ്‍ സ്റ്റേഷനില്‍ എത്തിയ യുവാവ് പറഞ്ഞു. ആറ് ഗ്രാം തൂക്കമുള്ള മാലയാണ് കിട്ടിയത്. പണയംവെച്ചയാളുടെ നമ്പറും പേരും ഇതിനകത്തുണ്ട്. ബാങ്കില്‍ ഇടപാട് നടത്തിയ ഒരാളുടെ സ്വര്‍ണ്ണമാലയാണിതെന്ന് ഇതോടെ തിരിച്ചറിഞ്ഞു.
keywords: kudlu-bank-gold-found

Post a Comment
0 Comments