Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടിയോട് സംസാരിച്ചതിന് ചെങ്കള നാലാംമൈലില്‍ വീട് കൈയ്യേറി ആക്രമണം; മൂന്ന് പേര്‍ക്ക് പരിക്ക്

evisionnews

ചെര്‍ക്കള: (www.evisionnews.in) വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിന് സഹപാഠിയുടെ വീട് കൈയ്യേറി ഒരു സംഘം ആക്രമണം അഴിച്ചുവിട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ചെങ്കള നാലാംമൈല്‍ റഹ്മത്ത് നഗറിലെ കളപ്പുര അഹമ്മദിന്റെ വീടിനുനേര്‍ക്കാണ് ആക്രമണമുണ്ടായത്.

അക്രമികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ അഹമ്മദിനെയും ഭാര്യ ആയിഷയെയും മകന്‍ അംസലിനെയും നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചട്ടഞ്ചാല്‍ എം. ഐ. സി കോളേജ് വിദ്യാര്‍ത്ഥിയായ അംസല്‍ സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചുവെന്നാരോപിച്ചാണ് ബൈക്കിലെത്തിയ എട്ടോളം പേര്‍ വീട് കൈയ്യേറിയത്. വീട്ടിലെ സാധന സാമഗ്രികള്‍ വാരിവലിച്ചിട്ട് തകര്‍ത്താണ് സംഘം രക്ഷപ്പെട്ടത്.

keywords: student-speak-girl-in-school

Post a Comment

0 Comments

Top Post Ad

Below Post Ad