മൈസൂരു: (സംഘപരിവാര്‍ സംഘടനകളുടെ ഹിറ്റ്‌ലിസ്റ്റിലുള്ള കര്‍ണ്ണാടകയിലെ പുരോഗമനവാദിയും യുക്തിവാദിനേതാവുമായ പ്രൊഫ. കെ. എസ് ഭഗവാന് കര്‍ണ്ണാടക സര്‍ക്കാര്‍ കനത്ത സുരക്ഷയേര്‍പ്പെടുത്തി. ഡോ. എം. എം. കാല്‍ബര്‍ഗിയെ വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഭഗവാനെതിരെയും ബജ്‌റംഗദള്‍ നേതാവ് ട്വിറ്ററില്‍ വധഭീഷണി പുറപ്പെടുവിച്ചിരുന്നു.
മൈസൂരു കുവെമ്പു നഗറിലെ ഉദയരവി റോഡിലുള്ള ഭഗവാന്റെ വീടിന് നേരത്തെ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നതിന് പുറമെയാണ് കാല്‍ബര്‍ഗി വധത്തിന് ശേഷം കനത്ത സുരക്ഷയൊരുക്കിയത്. ഭഗവദ്ഗീതയെക്കുറിച്ച് പ്രൊഫ. ഭഗവാന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് സംഘപരിവാറിനെ ഇദ്ദേഹത്തിനെതിരെ തിരിച്ചത്. ആഗസ്റ്റില്‍ മംഗളൂരുവില്‍ പ്രസ്‌ക്ലബ്ബിലും ഇദ്ദേഹം ബജംറംഗ്ദളിന്റെ കൈയ്യേറ്റത്തിനിരയായിരുന്നു.
keywords;sangha-parivar-bhagvan

Post a Comment
0 Comments