Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ടും പേപ്പട്ടി അക്രമം: രണ്ടര വയസുകാരിയടക്കം മൂന്ന് പേര്‍ക്ക് കടിയേറ്റു

കാഞ്ഞങ്ങാട് (www.evisionnews.in): കാഞ്ഞങ്ങാട് കല്ല്യാണ്‍ റോഡിലുണ്ടായ പേപ്പട്ടി ആക്രമണത്തില്‍ രണ്ടര വയസുകാരി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കടിയേറ്റു. ഗംഗാധരന്‍ -ജയലത ദമ്പതികളുടെ മകള്‍ ദിയ കല്ല്യാണി (രണ്ടര)ക്കാണ് കടിയേറ്റത്. കല്ല്യാണ്‍ റോഡിലെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. 

കഴിഞ്ഞ ദിവസം ഇവിടെ വെച്ച് കോളജ് വിട്ട് മടങ്ങുകയായിരുന്ന രാജപുരത്തെ അനന്തന്റെ മകള്‍ അഞ്ജു(19)വിന് പട്ടിയുടെ കടിയേറ്റിരുന്നു. വിദ്യാര്‍ത്ഥിയെ പേപ്പട്ടി കടിക്കുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിച്ച യുവാവിനും പട്ടിയുടെ കടിയേറ്റു. കാര്യങ്കോട് സ്വദേശിയും പ്രവാസിയുമായ ദിനേഷ് കുമാറിനാണ് പരിക്കേറ്റത്. ഇതു വഴി കാറിലൂടെ കടന്ന് പോവുകയായിരുന്ന ദിനേഷ് പെണ്‍കുട്ടിയെ പട്ടികടിക്കുന്നത് ശ്രദ്ധയില്‍പെട്ടതോടെ കാറില്‍ നിന്നിറങ്ങി രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ദിനേഷ് ഏറെനേരം പിടിച്ചുവെച്ചെങ്കിലും പട്ടി അക്രമിക്കുകയായിരുന്നു. ദിനേഷിന് ദേഹമാസകലം കടിയേറ്റിട്ടുണ്ട്.


Keywords; Kasaragod-news-attack-college-street-dog

Post a Comment

0 Comments

Top Post Ad

Below Post Ad