Type Here to Get Search Results !

Bottom Ad

അജാനൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കണ്‍വെന്‍ഷന്‍


അജാനൂര്‍: (www.evisionnews.in)അജാനൂര്‍ പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി പഞ്ചായത്ത് കണ്‍വെന്‍ഷനും വിദേശത്ത് പോകുന്ന മണ്ഡലം ട്രഷറര്‍ സഫ്‌വാന്‍ മാണിക്കോത്തിനും എം.എസ്.എഫ് മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദില്‍ഷാദ് ചിത്താരിക്കും യാത്രയയപ്പും നല്‍കി.
എം.എസ്.എഫ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം റൗഫ് ബാവിക്കര ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ചിത്താരി അധ്യക്ഷത വഹിച്ചു. സഫ്‌വാന്‍ മാണിക്കോത്തിനും ദില്‍ഷാദ് ചിത്താരിക്കും അജാനൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ സ്‌നേഹോപഹാരം പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് യു.വി ഇല്ല്യസും ട്രഷറര്‍ സഫീര്‍ മാണിക്കോത്തും നല്‍കി. ഇഖ്ബാല്‍ വെള്ളിക്കോത്ത്, ജബ്ബാര്‍ ചിത്താരി, നിസാം തെക്കെപുറം, അനീസ് ചിത്താരി, ഉബൈദ് മാണിക്കോത്ത്, മശ്ഹൂദ് കൊളവയല്‍, നിയാസ് തെക്കെപുറം, അഫ്‌സല്‍ പാലായി, ശുഹൈബ് കൊളവയല്‍ എന്നിവര്‍ സംസാരിച്ചു. സഈദ് കൊത്തിക്കാല്‍, നസ്‌റുദ്ദീന്‍ സി.എച്ച് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad