Type Here to Get Search Results !

Bottom Ad

ആയുര്‍വേദ ഡിസ്‌പെന്‍സറി ഉദ്ഘാടനം 14 ന്


ബദിയടുക്ക :(www.evisionnews.in)പഞ്ചായത്തില്‍ നബാര്‍ഡിന്റെ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ആയുര്‍വ്വേദ ഡിസ്‌പെന്‍സറി കെട്ടിടത്തിന്റെ ഉദ്ഘാടനം ഈ മാസം 14 ന് ഉച്ചക്ക് രണ്ടു മണിക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നിര്‍വഹിക്കും. എന്‍ഡോസള്‍ഫാന്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ക്കും ബദിയടുക്ക പഞ്ചായത്തിലേയും സമീപ പഞ്ചായത്തുകളിലെയും മറ്റു പാവപ്പെട്ട ജനങ്ങള്‍ക്കും സൗജന്യ ആയുര്‍വ്വേദ ചികിത്സ നടത്തുന്നതിനും മരുന്ന് ലഭിക്കുന്നതിനും ഡിസ്‌പെന്‍സറി സഹായകമാവും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമള ദേവി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. മുംതാസ് ശുക്കൂര്‍, പഞ്ചായത്ത് വൈ.പ്രസിഡന്റ് കെ.എന്‍ കൃഷ്ണ ഭട്ട്, ബ്ലോക്ക് ചെയര്‍പെര്‍സണ്‍ തസ്ലീമ ഹാരിസ്, ചെയര്‍പെര്‍സമാരായ സവിത എം.പി, സമീറ ഇബ്രാഹീം, പ്രമീള സി നായക്, രജനി, അന്‍വ്വര്‍ ഓസോണ്‍, മഹേഷ് കുമാര്‍ വി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.മധുസൂദനന്‍ നമ്പൂതിരിപ്പാട്, പഞ്ചായത്ത് സെക്രട്ടറി ബി.സുഫി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മറ്റു പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad