Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് പേപ്പട്ടിയുടെ വിളയാട്ടം: നാലു വയസുകാരിയടക്കം നാല് പേര്‍ക്ക് കടിയേറ്റു


മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരത്ത് വീണ്ടും പേപ്പട്ടിയുടെ ആക്രമണം. നാല് വയസുകാരിയടക്കം നാലു പേര്‍ക്ക് കടിയേറ്റു. മഞ്ചേശ്വരം മച്ചംപാടിയിലെ പുഷ്പലത(54), പാവൂരിലെ യൂസഫിന്റെ മകള്‍ അഫ്രീദ(13), ഫാത്തിമത്ത് മസ്ഹൂഫ (നാല്), വെങ്കിടേഷ്(53) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്. അഫ്രീദയേയും മസ്ഹൂഫയേയും പേപ്പട്ടി ആക്രമിക്കുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പുഷ്പലതക്കും കടിയേറ്റത്. നാലുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഞ്ചേശ്വരത്ത് കഴിഞ്ഞ ദിവസം വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന മൂന്നരവയസുകാരി തെരുവുനായ ആക്രമണത്തിലില്‍ കടിയേറ്റിരുന്നു. മച്ചംപാടി സി.എം നഗറിലെ ഇബ്രാഹിമിന്റെ മകള്‍ ഫാത്തിമത്ത് തസ്‌നിയക്കാണ് കടിയേറ്റത്. തസ്‌നിയ മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലാണ്. കാഞ്ഞങ്ങാട്ടും രണ്ടര വയസുകാരി ഉള്‍പ്പടെ മൂന്നു പേര്‍ക്ക് പേപ്പട്ടി ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.


Keywords; Kasaragod-news-manjeshwer-news-peppatti-steet-dogs




Post a Comment

0 Comments

Top Post Ad

Below Post Ad