Type Here to Get Search Results !

Bottom Ad

എസ്. എന്‍ ഡി. പി. വഴി ബി. ജെ. പി; കേന്ദ്രസര്‍വ്വകലാശാലക്ക് ഗുരുദേവന്റെ പേരിടും

evisionnews

കാസര്‍കോട്:(www.evisionnews.in)  പെരിയയിലെ കേന്ദ്ര സര്‍വകലാശാലയ്ക്കു ശ്രീനാരായണ ഗുരുവിന്റെ പേരു നല്‍കിയേക്കുമെന്ന് സൂചന. ബി. ജെ. പിയുടെ കേരളം പിടിക്കല്‍ പദ്ധതിക്ക് ആക്കം കൂട്ടാനുള്ള നടപടികളിലൊന്നായി ഇതിനെ രാഷ്ട്രീയ കേരളം നോക്കിക്കാണുന്നു.

സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള'യുടെ പേരു മാറ്റാനാണു കേന്ദ്ര സര്‍ക്കാരിന്റെ ആലോചന. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ കേന്ദ്ര മാനവശേഷി വികസനമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. വൈകാതെ പ്രഖ്യാപനം ഉണ്ടാവും.

വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ യോഗത്തെ ബി. ജെ. പിയുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രസര്‍വ്വകലാശാലക്ക് നാരായണഗുരുവിന്റെ പേരിടണമെന്ന ആവശ്യം മുന്നോട്ട് വെച്ചത്. ഈ ആവശ്യം ഉന്നയിച്ച് യോഗം കേന്ദ്രത്തിന് നിവേദനം നല്‍കിയിരുന്നു. അതിനിടെ നാലിന് കേന്ദ്ര നിയമ മന്ത്രി ഡി. വി. സദാനന്ദഗൗഡ പഠന ബ്ലോക്കുകളുടെ ശിലയിടല്‍ ചടങ്ങിന് പെരിയ ക്യാമ്പസിലെത്തുന്നുണ്ട്. ഈ ചടങ്ങിലും സര്‍വ്വകലാശാലക്ക് ഗുരുദേവിന്റെ പേരിടണമെന്ന ആവശ്യം ഉന്നയിക്കപ്പെടാം. ഏതായാലും ദിവസങ്ങള്‍ക്കുള്ളില്‍ ഇതുസംബന്ധിച്ച് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം തീരുമാനമെടുത്തേക്കും.

keywords: sndp-bjp-central-university-ksd


Post a Comment

0 Comments

Top Post Ad

Below Post Ad