കാസര്‍കോട്: (www.evisionnews.in) കേന്ദ്രസര്‍വ്വകലാശാല ക്യാമ്പസില്‍ സ്ഥാപിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കുകളുടെ ശിലാസ്ഥാപന ചടങ്ങില്‍നിന്ന് വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്ബ് വിട്ടുനില്‍ക്കും.
ബി. ജെ. പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ മുഖ്യാതിഥിയാക്കുകയും മന്ത്രി റബ്ബിനെ വെറും ആശംസാ പ്രസംഗിനാക്കിയതിലും പ്രതിഷേധിച്ചാണ് വിട്ടുനില്‍ക്കുന്നത്. ഈ വിവരം പുറത്തായതോടെ സെപ്തംബര്‍ നാലിന് നടക്കാനിരിക്കുന്ന ശിലാസ്ഥാപന ചടങ്ങ് പുതിയ വിവാദത്തിലമരുമെന്നുറപ്പായി.
കേന്ദ്ര നിയമ മന്ത്രി ഡി. വി. സദാനന്ദഗൗഡയാണ് ശിലയിടാനെത്തുനനത്. ശിലയിടുന്നതിന് മുമ്പ് സംഘപരിവാറിന്റെ നേതൃത്വത്തില്‍ ഭൂമിപൂജയും നടത്തുന്നതും മറ്റൊരു വിവാദത്തിന് തുടക്കമിട്ടിട്ടുണ്ട്. ഈ വിവാദങ്ങളെ കുറിച്ചൊന്നും അറിയില്ലെന്ന മട്ടില്‍ മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ ഒളിച്ചുകളി നടത്തുകയാണ് സര്‍വ്വകലാശാലാ വി. സിയും മറ്റു അധികൃതരും.
keywords: new-block-central-university-periya-ksd-problem
Post a Comment
0 Comments