മംഗളൂരു: (www.evisionnews.in) ഒരു മാസം മുമ്പ് കാണാതായ യുവതിയുടെ അസ്ഥിഭാഗങ്ങള്‍ വിജനമായ സ്ഥലത്ത് കണ്ടെത്തി. ഇത് കാണാതായ യുവതിയുടേത് തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അസ്ഥിഭാഗങ്ങള്‍ കണ്ടസ്ഥലത്തെ മരക്കൊമ്പില്‍ ദുപ്പട്ട തുണി തൂങ്ങിക്കിടക്കുന്നുണ്ട്. സൂരത്കല്‍ പോലീസ് പരിധിയിലാണ് ഇത് കണ്ടെത്തിയത്.
ബജ്‌പെ അഡ്യപാഡിയില്‍ നിന്ന് കാണാതായ ശ്വേതയുടെ ജഢാവശിഷ്ടമാണെന്ന് സൂരത്കല്‍ പോലീസ് പറഞ്ഞു. യൂവതിയെ കാണാതായത് സംബന്ധിച്ച് കാവൂര്‍ പോലീസില്‍ പരാതി ലഭിച്ചിരുന്നു. സൂരത്കല്‍ ചെല്യാറിലെ അമ്മാവന്റെ വീട്ടിലേക്കാണെന്ന് പറഞ്ഞാണ് യൂവതി സ്വന്തം വീട്ടില്‍ നിന്ന് പൂറപ്പെട്ടത്. ജഢാവശിഷ്ടത്തിന് സമീപത്തുനിന്ന് രണ്ട് മൊബൈല്‍ ഫോണുകളും ആധാര്‍ കാര്‍ഡും കണ്ടെത്തിയിരുന്നു. ഇതാണ് യുവതിയെ തിരിച്ചറിയാന്‍ സഹായിച്ചത്.
keywords: skeltal-dead-body-unknown-lady

Post a Comment
0 Comments