മംഗളൂരു: (www.evisionnews.in) ആറ്റുനോറ്റു പിറന്ന കുഞ്ഞിന്റെ ചിത്രങ്ങള്‍ മൊബൈലിലും സെല്‍ഫിയിലും എടുക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണ്ണാടകയില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു.
പൊതു-സ്വകാര്യ ആശുപത്രികളില്‍ ഈ നിയനം പ്രാബല്യത്തില്‍ വരും. പ്രസവവാര്‍ഡുകളില്‍ ക്യാമറക്കണ്ണുകള്‍ പാടില്ലെന്ന നിയമവും ഉടനുണ്ടാവും. സെല്‍ഫോണ്‍ ചിത്രങ്ങള്‍ നവജാതശിശുക്കളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും കാഴ്ച ശക്തിക്ക് ഇടിവ് തട്ടുമെന്നും കാണിച്ച് ആഷിഖ് കുക്കാജെ ആരോഗ്യ മന്ത്രി യു. ടി ഖാദറിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് പുതിയ നിയമം വരുന്നത്.
ഒരു ഓണ്‍ലൈന്‍ ലേഖനത്തിലുണ്ടായിരുന്ന വിവരങ്ങളെ ആസ്പദമാക്കിയാണ് ആഷിഖ് മന്ത്രിക്ക് പരാതിനല്‍കിയത്. മൊബൈലും സെല്‍ഫിയും വ്യാപകമായതോടെ പ്രസവം നടന്ന ഉടന്‍ കുഞ്ഞിന്റെ ഫോട്ടോയെടുത്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കുന്ന പ്രവണത ഏറിവരുന്ന പശ്ചാത്തലത്തിലാണ് ആഷിഖ് പരാതിയുമായി മന്ത്രിയെ സമീപിച്ചത്.
keywords :selfi-of-new-born-baby-to-ban-karnataka

Post a Comment
0 Comments