നീലേശ്വരം (www.evisionnews.in): പൂനയിലെ ഭീകരവിരുദ്ധ സ്‌ക്വാഡ് ഒന്നരവമാസം മുമ്പ് അറസ്റ്റുചെയ്ത നക്‌സല്‍ നേതാവ് കണ്ണമ്പള്ളി മുരളിക്ക് സിം കാര്‍ഡുകള്‍ വിറ്റത് നീലേശ്വരത്തെയും പരപ്പയിലേയും വെള്ളരിക്കുണ്ടിലേയും കടകളില്‍ നിന്ന്. പൂനയില്‍ നിന്ന് കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ ഭീകരവിരുദ്ധ സ്‌ക്വാഡാണ് സിംകാര്‍ഡ് വിതരണം ചെയ്ത കടകള്‍ കണ്ടെത്തിയത്.
അടിയന്തിരാവസ്ഥക്കാലത്ത് കക്കയം ക്യാമ്പില്‍ കൊലചെയ്യപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി രാജന്റെ സഹപാഠിയായിരുന്നു കണ്ണമ്പിള്ളി മുരളി. ഇയാളില്‍ നിന്ന് പിടിച്ചെടുത്ത സിംകാര്‍ഡില്‍ നിന്നാണ് നീലേശ്വരം ബന്ധങ്ങള്‍ പുറത്തായത്.
സിംകാര്‍ഡുകള്‍ വാങ്ങുമ്പോള്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളുടെ കോപ്പികളും കിട്ടിയിട്ടുണ്ട്. കാര്‍ഡ് വാങ്ങിയവരെ കണ്ടെത്താന്‍ എളുപ്പമാണെന്നാണ് കരുതുന്നത്. വെള്ളരിക്കുണ്ട്, പരപ്പ ഭാഗങ്ങളില്‍ നക്‌സലുകള്‍ക്ക് വേരോട്ടമുള്ളതായി നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. ക്വാറികളില്‍ അക്രമം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഈ ഭാഗങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു.
Keywords; Kasaragod-news-pone-kannambilli-murali-news-camp-sim-cards

Post a Comment
0 Comments